ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി മുന്നേറ്റം. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തുടര്‍ഭരണം ഉറപ്പിച്ചു. യുപിയി ല്‍ ബിജെപിയുടെ ലീഡ് നില 300 സീറ്റിലേക്ക് അടക്കുകയാണ്. 37 വര്‍ഷത്തിന് ശേഷം ഭരണത്തുടര്‍ച്ച എന്ന ചരിത്ര നേട്ടമാണ് യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത്.
കോണ്‍ഗ്രസും ബിഎസ്പിയും യുപിയില്‍ തകര്‍ന്നു. 22,000ന് മുകളിലാണ് ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭൂരിപക്ഷം. അതേസമയം, 2017നെ അപേക്ഷിച്ച് എസ്പി നില മെച്ചപ്പെടുത്തി. 125 സീറ്റുകളില്‍ എസ്പി ലീഡ് ചെയ്യുന്നു. ബിഎസ്പി ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ആറ് സീറ്റുകളി ല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി അധികാരം ഉറപ്പിച്ചു. ആകെയുള്ള 117 സീ റ്റുകളിലേയും ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 82 സീറ്റി ലും എഎപി മുന്നേറുകയാണ്. കോണ്‍ ഗ്രസിന് 13 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ എല്ലാവരും പിന്നിലാണ്. പലമണ്ഡ ലങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചടിയായത് അമരീന്ദര്‍ സിങിന്റെ അസാന്നിദ്ധ്യമാണെന്നാണ് വിലയിരു ത്തല്‍.
ഉത്തരാഖണ്ഡില്‍ 44 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. ബിജെപി ഇവിടെ കേവല ഭൂരിപക്ഷത്തി ല്‍ എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തില്‍ ഭരണത്തുടര്‍ച്ച ഒരു മുന്നണികള്‍ക്കും ഉണ്ടായിട്ടില്ല. മണിപ്പൂരില്‍ 23 സീറ്റിലും ഗോവയില്‍ 19 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ കോണ്‍ഗ്ര സിന് പഞ്ചാബില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഗോവയില്‍ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു ഇ വിടെ പ്രധാന മത്സരം. 18 സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍ 15 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഉള്ളത് എംജെപി ആറിടത്ത് ലീഡ് ചെയ്യുന്നുണ്ട്. മണിപ്പൂരില്‍ 26 സീറ്റുകളില്‍ ബിജെപി ആണ് ലീഡ് ചെയ്യുന്ന ത്. കോണ്‍ഗ്രസ് 13 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഏഴ് സീറ്റുകളിലും ജെഡിയു അഞ്ച് സീറ്റുകളിലും മറ്റുള്ളവര്‍ ഒന്‍പത് സീറ്റിലും മുന്നിലുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.