Breaking News

നാല്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി : ഇന്ത്യയില്‍ നിന്നും 52 പ്രസാധകര്‍ പങ്കെടുക്കും

ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6ന് തുടങ്ങി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ.ഷെയ്ഖ് സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തക മേള ഉദ്ഘാടനം ചെയ്തത്.

സന്ദർശകർക്ക് ഇന്ന് മുതല്‍ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഷാർജ എക്സ്പോ സെന്ററില്‍ നടക്കുന്ന പുസ്തകമേള നവംബർ 17 വരെ നീണ്ട് നില്‍ക്കും. ഇത്തവണത്തെ ഷാർജ പുസ്തകമേളയില്‍ 112 രാജ്യങ്ങളില്‍ നിന്നുള്ള 2520 പ്രസാധകർ പങ്കെടുക്കുന്നുണ്ട്.

മൊറോക്കോയാണ് ഇത്തവണത്തെ ഷാർജ ഇന്റർനാഷണല്‍ ബുക്ക് ഫെയറിലെ പ്രധാന അതിഥി രാജ്യം. അത് ഒരു പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട് വായന, അറിവ് എന്നിവയ്ക്കുള്ള പ്രാധാന്യം ഈ ആശയം എടുത്ത് കാട്ടുന്നു.

യുഎഇയില്‍ നിന്നുള്ള 234 പ്രസാധകരും ഈജിപ്തില്‍ നിന്നുള്ള 172 പ്രസാധകരും, ലെബനനില്‍ നിന്നുളള 88 പ്രസാധകരും ഇന്ത്യയില്‍ നിന്നുള്ള 52 പ്രസാധകരും ഇത്തവണത്തെ ഷാർജ ഇന്റർനാഷണല്‍ ബുക്ക് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്. പുസ്തകമേളയുടെ ഭാഗമായി ഏതാണ്ട് 1357-ല്‍ പരം പരിപാടികള്‍ അരങ്ങേറുന്നതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.