മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എം.എല്‍.എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റി ലായത്. മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സി.ബി.ഐയുടെ ഓഫിസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പാഞ്ഞെത്തി. പറ്റുമെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് സി.ബി.ഐ. ഓഫീസിലെ ത്തിയതിനു പിന്നാലെ മമത പറഞ്ഞു.
കൊല്‍ക്കത്ത : നാരദ ഒളിക്യാമറാ കൈക്കൂലി കേസില്‍ സി.ബി.ഐ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതു. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എം.എല്‍.എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്. സോവന്‍ ചാ റ്റര്‍ജി 2019ല്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നുവെങ്കിലും മാര്‍ച്ചില്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചിരുന്നു.
അറസ്റ്റിലായ രണ്ട് മന്ത്രിമാരും മമതയുടെ വിശ്വസ്തരാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിര്‍ഹാദ് ഹക്കീമിനെ സി.ബി.ഐ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ സി.ബി.ഐ തന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ഫിര്‍ഹാദ് ഹക്കീമിന്റെ ആരോപ ണം. ബംഗാളില്‍ നിക്ഷേപം നടത്തുന്നതിനായെന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയ സംഭവത്തി ലാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകാന്‍ കാരണം.
അറസ്റ്റിലായ നാല് പേര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അനു മതി നല്‍കിയിരുന്നു. എം.എല്‍.എമാരെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ സി.ബി.ഐ സ്പീക്കറെ സമീപിക്കാതെ ഗവര്‍ണറെ സമീപിക്കുകയായിരുന്നു. ഇവരെ അല്‍ പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് കസ്റ്റഡി ആവശ്യപ്പെട്ടേക്കും.
മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സി.ബി.ഐയുടെ ഓഫിസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പാഞ്ഞെത്തി. മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനര്‍ജി സി.ബി.ഐ ഓഫി സില്‍ എത്തിയത്. പറ്റുമെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് സി.ബി.ഐ. ഓഫീസിലെത്തിയ തിനു പിന്നാലെ മമത പറഞ്ഞു. അറസ്റ്റിലായ തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ വീട്ടിലെത്തി യതിനു ശേഷമാണ് മമത സി.ബി.ഐ. ഓഫീസില്‍ എത്തിയത്.
2014ലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ നാരദാ ഒളിക്യമാറ ഓപ്പറേഷന്‍ നടക്കുന്നത്. 2016 ല്‍ പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീഡിയോ പുറത്തു വ ന്നത്. നാരദ ന്യൂസ് പോര്‍ട്ടലിലെ മാത്യു സാമുവലാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. ബംഗാ ളില്‍ നിക്ഷേപം നടത്തുന്നതിനായെന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തൃണ മൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതാണ് ഒളിക്യാമറയില്‍ പതിഞ്ഞത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.