‘റോക്കറ്ററി ‘ യുടെ നിര്‍മാണം സ്വയം ഏറ്റെടുക്കാനുണ്ടായ കാരണംനടന്‍ ആര്‍
മാധവന്‍ വിശദികരിക്കുന്നു
പാട്ടും നൃത്തവും നായികയും ഇല്ലാത്ത ചിത്രത്തിന് നിര്‍മാതാവിനെ ലഭിക്കില്ലെന്ന് മനസ്സിലാക്കിയത് വളരെ വൈകിയാണെന്ന് നടന്‍ മാധവന്‍. സംവിധായകനാകാന്‍ ഏറ്റയാള്‍ അവസാന നിമിഷം പിന്‍മാറിയപ്പോള്‍ ഒരു ആവേശത്തിന്റെ പുറത്ത് താന്‍ തന്നെ ചിത്രം സംവിധാനം ചെയ്യ്ുമെന്ന് മാധവന്‍ തീരുമാനിച്ചു.
എന്നാല്‍, ചിത്രീകരണത്തിന്റെ ആദ്യ ദിവസം താന്‍ ആലിലപോലെ നിന്നു വിറച്ചു. താന്‍ തലയിട്ട സ്ഥലം ഒരു ഏടാകൂടമാണെന്ന് തിരിച്ചറിയാന്‍ അധികം വൈകിയില്ല.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ബയോപികായ റോക്കറ്ററിയുടെ ചിത്രീകരണവും അതിനുണ്ടായ വെല്ലുവിളികള്‍ നേരിട്ടതിനേയും കുറിച്ച് മാധവന്‍ അടുത്തിടെ ഒരു ഗള്‍ഫ് റേഡിയോ പരിപാടിയിലാണ് വെളിപ്പെടുത്തിയത്.
നടനില്‍ നിന്ന് സംവിധായകനിലേക്കും പിന്നീട് നിര്‍മാതാവിലേക്കും എത്താനുണ്ടായ സാഹചര്യം തെന്നിന്ത്യന്‍ ചോക്ലേറ്റ് ഹീറോയായിരുന്ന മാധവന്‍ വിശദികരിച്ചു.
സംവിധാന രംഗത്തെ കന്നി സംരംഭം ഒരു ജീവചരിത്രത്തെ അടിസ്ഥാനമാക്കിയും റിയലിസ്റ്റിക്കായും പറയേണ്ട വിഷയമായതിനാലും വളരെ അധികം ജാഗ്രത പുലര്‍ത്തേണ്ടി വന്നു. സിനിമയുടെ രചനയും സംവിധാനവും നായകനായി അഭിനയവും ചെയ്യാന്‍ തീരുമാനിച്ച ശേഷമാണ് നിര്‍മാണത്തിന് സഹകരിക്കാമെന്ന ഏറ്റവര്‍ പിന്‍മാറിയത്.
കാരണം ചിത്രത്തില്‍ നായികയോ, ഗാന രംഗമോ, സംഘട്ടന രംഗങ്ങളോ ഇല്ല. ഇതോടെ, നിര്‍മാണത്തിന് ഏറ്റയാള്‍ മുങ്ങി. എന്നാല്‍, താന്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. നിര്‍മാണം സ്വയം ഏറ്റെടുത്തു.
പിന്നീട്, നമ്പി നാരായണനെയും മറ്റും അറിയാവുന്ന വര്‍ഗീസ് മൂലന്‍, വിജയ് മൂലന്‍ എന്നിവര്‍ നിര്‍മാണത്തിന് സഹകരിച്ചു. പിന്നീട് 27 എന്റര്‍ടെയ്‌മെന്റ് എന്ന നിര്‍മാണ കമ്പനിയും പണം മുടക്കാന്‍ മുന്നോട്ട ്‌വന്നു.
കൃത്രിമമായി രൂപമാറ്റം വരുത്താതെയാണ് അമ്പതു വയസ്സുകാരനെ അവതരിപ്പിച്ചത്. റോക്കറ്റ് എഞ്ചിന്‍ ഒരു ചിത്രത്തില്‍ കാണിക്കേണ്ടി വന്നതും ഇതാദ്യമായിട്ടാണ്. മൂന്നു ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രം എട്ടു രാജ്യങ്ങളിലായാണ് ചിത്രികരിച്ചിരിക്കുന്നത്.
സയന്‍സ് സംബന്ധമായ ചിത്രം കൂടിയായതിനാല്‍, റോക്കറ്റ് സയന്‍സിനെ കുറിച്ചുള്ള അടിസ്ഥാന അറിവുകള്‍ പഠിക്കേണ്ടി വന്നു. സോളിഡ് ഫ്യുവല്‍, ലിക്വിഡ് ഫ്യുവല്‍ പ്രൊപള്‍ഷന്‍ തുടങ്ങിയ സാങ്കേതിക പദങ്ങളും അവ എന്താണെന്നും പഠിക്കേണ്ടി വന്നു.
ചെറുപ്പക്കാരനായ കേന്ദ്രകഥാപാത്രത്തെയും വയോധികനായ അതേ കഥാപാത്രത്തേയും അവതരിപ്പിക്കുക എന്ന വെല്ലുവിളിയും ഉണ്ടായിരുന്നു.
ഈ ആഴ്ച റോക്കറ്ററി തീയ്യറ്റുകളില്‍ എത്തുമ്പോള്‍ ആളുകള്‍ ഇതിനെ എങ്ങിനെ സ്വീകരിക്കുമെന്ന് അറിയാനുള്ള ആശങ്കയുമായാണ് താന്‍ കഴിയുന്നതെന്നും മാധവന്‍ വെളിപ്പെടുത്തി.
നമ്പി നാരായാണനുമായി യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യാത്ര ചെയ്തതിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…