ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിമര്‍ശനത്തിന് വിശദീകരണവുമായി സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ഡിനന്‍സ് ബില്ലായി നിയമ സഭയില്‍ എത്തുമ്പോള്‍ ചര്‍ച്ചയാകാമെന്ന് ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേ ഖനത്തില്‍ കോടിയേരി വ്യക്തമാക്കി
തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിമര്‍ശനത്തിന് വിശദീകരണവുമായി സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ എത്തു മ്പോള്‍ ചര്‍ച്ചയാകാമെന്ന് ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാ ക്കി.
നായനാര്‍ ലോകായുക്ത കൊണ്ടുവരുമ്പോഴുള്ള കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ.കേന്ദ്രം നേരിട്ട് ഇ ടപെടാതിരിക്കാനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. സംസ്ഥാന ഭരണം കേന്ദ്രം അസ്ഥിരപ്പെടു ത്താം. കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴികള്‍ നിലവിലെ ലോകായുക്ത നിയമ ത്തിലുണ്ട്. ഇത് ഒഴിവാക്കാനാണ് ഭേദഗതിയെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.
നിയമസഭ സമ്മേളിക്കാത്ത അവസരത്തില്‍ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പി ക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ അതിന്‍മേല്‍ നടക്കു ന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയാനുള്ള എല്ലാ അവസരവുമുണ്ട്. പ്രതിപക്ഷ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും. ആ ജ നാധിപത്യ പ്രക്രിയ ലോകായുക്ത ഭേദഗതിയുടെ കാര്യത്തിലും ഉണ്ടാകും.
ഭരണഘടനയുടെ അനുച്ഛേദം 213 പ്രകാരമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം ഗവര്‍ ണര്‍ക്ക് ലഭ്യമായിട്ടുള്ളത്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഈ അധികാരം ഗവര്‍ണര്‍ വിനിയോഗി ക്കുക. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ ധീരത കാട്ടുന്നുണ്ട്. അതെല്ലാം ചെയ്യുന്നത് അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെ യോ കോടതികളുടെയോ ശുപാര്‍ശകളില്ലാതെ തന്നെയാണെന്നും കോടിയേരി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിപക്ഷത്തിനുമുള്ള പരോക്ഷ മറുപടിയാണ് കോടിയേരി ലേഖനത്തിലൂടെ നല്‍കിയത്. സഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ഉചിതമ ല്ലെന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. 1999ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയ മത്തില്‍ ഇടത് സര്‍ക്കാര്‍ തന്നെ ഭേദഗ തി വരുത്തുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
കോടിയേരിയുടെ ലേഖനത്തില്‍ തെളിയുന്നത് സര്‍ക്കാരിന്റെ ഭയം
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തെഴുതിയ സംഭവമാണ് നിലവില്‍ ഓര്‍ഡിനന്‍സ് ഇറക്കാനു ള്ള പശ്ചാത്തലം. കത്തെഴുതിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ലഭിച്ച പരാതിയില്‍, കൈവശമുള്ള രേഖക ള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ഇതാണ് തിടുക്കത്തില്‍ ലോകായുക്ത ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തിരിമറി നടത്തി എന്നൊരു പരാതി പിണ റായി വിജയനെതിരെയും ലോകായുക്തയില്‍ നിലനില്‍ക്കുന്നുണ്ട്. ലോകായുക്ത വിചാരിച്ചാ ല്‍ സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്റെ തുറന്നുപറച്ചിലില്‍ തന്നെ സര്‍ക്കാരിന്റെ ഭയമാണ് ചൂണ്ടിക്കാട്ടുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.