നാട്ടിലേക്കു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ സഹായവുമായി #flywithincas പദ്ധതി
യു എ ഇ യിൽ നിന്ന് നാട്ടിലേക്കു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ യു എ ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന #flywithincas# പദ്ധതിയിലേക്ക് മുൻ മന്ത്രി ശ്രീ പി ജെ ജോസഫ് നൽകിയ ഒരു ലക്ഷം രൂപയിൽ നിന്ന് തൊടുപുഴ സ്വദേശി ആയ നൗഷാദിന് ടിക്കറ്റ് നൽകി. കഴിഞ്ഞ വർഷം വിസിറ്റ് വിസയിൽ എത്തിയ നൗഷാദിന് ജോലി ഒന്നും ലഭിച്ചിരുന്നില്ല. മാസങ്ങളായി താമസത്തിനും ഭക്ഷണത്തിനുമായി വിഷമിക്കുകയായിരുന്നു. നൗഷാദിന്റെ അവസ്ഥ കെഎംസിസി ഇടുക്കി ജില്ലാ സെക്രട്ടറി സൈദാലി കോരത്ത് ഇൻകാസ് ഇടുക്കി കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് നൗഷാദിന് തിരികെ നാട്ടിലെത്താനുള്ള ഫ്ലൈറ്റ് ടിക്കറ്റ് #flywithincas# പദ്ധതിയിലേക്ക് മുൻ മന്ത്രി ശ്രീ പി ജെ ജോസഫ് നൽകിയ തുകയിൽ നിന്ന് അനുവദിക്കുകയായിരുന്നു. ഇൻകാസ് ദുബായ് കമ്മിറ്റി സെക്രട്ടറി ജിജോ നെയ്യശ്ശേരി നൗഷാദിന് ടിക്കറ്റ് കൈമാറി. ഓഗസ്റ്റ് 17 നു ഉള്ള ഷാർജ-കൊച്ചി എയർ അറേബ്യ വിമാനത്തിൽ നൗഷാദ് നാട്ടിലേക്ക് മടങ്ങും. ഇടുക്കി ഇൻകാസ് പ്രസിഡന്റ് അഡ്വക്കേറ്റ് അനൂപ് ബാലകൃഷ്ണപിള്ള, അനീഷ് കോശ്ശേരിൽ മുളപ്പുറം , ഷാബിറ്റ് ടോം കല്ലറക്കൽ എന്നീ നേതാക്കൾ ചടങ്ങിനു സാന്നിധ്യം വഹിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…