കൊടകരയില്‍ ഇടനിലക്കാര്‍ കവര്‍ച്ച ചെയ്ത പണം കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതായി കേസന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തി.
തൃശൂര്‍ : കൊടകരയില്‍ ഇടനിലക്കാര്‍ കവര്‍ച്ച ചെയ്ത പണം കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതായി കേസന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തി. കുഴല്‍പ്പണക്കവര്‍ച്ച കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയ അതേ സമയത്ത് തന്നെയാണ് ബിജെപി നേതാക്കള്‍ നഷ്ടപ്പെട്ട പണം കണ്ടെത്താന്‍ അന്വേഷണം നടത്തിയതെന്നാണ് സൂചന.
കാറില്‍ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ രഞ്ജിത്, ദീപകും എന്നിവര്‍ ചേര്‍ ന്നാണ് കവര്‍ച്ചചെയ്തതെന്നാണ് ബി.ജെ.പി നേതൃത്വം സംശയിച്ചിരുന്നത്. തെരഞ്ഞെടുപ്പിനു ശേ ഷം ഇരുവരും തൃശൂര്‍ ബി ജെ പി ഓഫീസിലെത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവരെ ബി.ജെ.പി നേതാക്കള്‍ വിളിച്ചു വരുത്തിയതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വ്യക്തത വരുത്താനായി ബിജെപി ഓഫീസിലെ സിസിടിവി ക്യാമറയും പൊലീസ് പരിശോധിക്കും.
നേതാക്കള്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ചില ബിജെപി നേതാക്കള്‍ കണ്ണൂരില്‍ പോകു കയും പ്രതികളില്‍ ഒരാളെ കാണുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കുന്നംകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തിലുണ്ടായിരുന്നില്ല. എന്നാല്‍ ധര്‍മ്മരാജനടക്കമുള്ളവര്‍ പണവുമായി എത്തിയ ഏപ്രില്‍ രണ്ടിന് അനീഷ് കുമാര്‍ നഗരത്തിലുണ്ടായിരുന്നു.
ധര്‍മ്മരാജനും സംഘവും അനീഷ് കുമാറും ഒരേ ടവര്‍ ലൊക്കേഷനില്‍ മൂന്നര മണിക്കൂറോളം ഉണ്ടായിരുന്നു. അനീഷ് കുമാറും ബിജെപിയുടെ ജില്ലാ നേതാക്കളും നേരം പുലരും വരെ നഗ ത്തിലുണ്ടാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് തിരക്കിനിടെ നേതാക്കളുടെ ഈ വരവും പോകും എന്തിനെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനീഷ് കുമാറിനെ വിളിച്ചു വരുത്തിയ പൊലീസ് സംഘം അദ്ദേഹത്തില്‍ നിന്നും ഇപ്പോള്‍ കാര്യ ങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.
ധര്‍മ്മരാജനെ അറിയാം എന്നാല്‍ പണം കൊണ്ടുവരുമെന്ന് അറിയില്ല. തിരഞ്ഞെടുപ്പ് സമാഗ്രഹി കള്‍ കൊണ്ടു വരുമെന്ന് അറിയാമായിരുന്നു ഇതേക്കുറിച്ച് ചോദിക്കാനാണ് ധര്‍മ്മരാജനോട് ഫോ ണില്‍ സംസാരിച്ചതെന്നാണ് ബിജെപിയുടെ സംഘടനാ സെക്രട്ടറി ഗണേഷ് നേരത്തെ പൊലീ സിന് മൊഴി നല്‍കിയത്. ധര്‍മ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഇല്ലായിരുന്നുവെന്ന് പൊലീസിന് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ പൊലീസ് അന്വേഷിക്കുന്ന എല്ലാ നേതാക്കളുടേയും മൊഴികളില്‍ വ്യക്തത വന്നശേഷം ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവിനെ ചോദ്യം ചെയ്യാന്‍ വിളിക്കും എന്നാണ് വിവരം. കവര്‍ച്ച നടക്കുന്നതിന് മുന്‍പുള്ള ഏപ്രില്‍ 3,4 ദിവസങ്ങളില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടി രുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഈ നേതാവിന് കവര്‍ച്ചയില്‍ എന്തെങ്കിലും റോളുണ്ടോ എന്നതിലേക്കാണ് ഇനി അന്വേഷണം നീങ്ങുന്നത്. ഉന്നത നേതാവിനെ ചോദ്യം ചെയ്യും മുന്‍പ് പൊലീസ് നിയമവിദഗ്ദരുടെ അഭിപ്രായം തേടുമെന്നും വിവരമുണ്ട്.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.