പത്തനംതിട്ട: അധികാര രാഷ്ട്രീയം അഴിമതിക്കാരനാക്കിയ നവീന് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പത്തനംതിട്ട മലയാലപ്പുഴയിലെ വസതിയിൽ വെച്ചായിരുന്നു സംസ്കാരചടങ്ങുകൾ. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അടക്കമുള്ളവരാണ് മൃതദേഹം ചിതയിലേക്കെടുത്തത്. രണ്ട് പെണ്മക്കളും അനിയന്റെ മകനും ചേർന്നാണ് ചിതക്ക് തീ കൊളുത്തിയത്. കളക്ടറേറ്റിലും വസതിയിലും നടത്തിയ പൊതുദർശനത്തിൽ നിരവധി പേരാണ് നവീൻ ബാബുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ മനംനൊന്തായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യ. സർവീസ് കാലാവധി അവസാനിക്കാൻ മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങുകയായിരുന്നു. ഓഫീസിലെ സഹപ്രവർത്തകർ നടത്തിയ പരിപാടിയിൽ ക്ഷണിക്കാതെയെത്തിയ ദിവ്യ കളക്ടറക്കം വേദിയിലിരിക്കെയാണ് അഴിമതി ആരോപണം ഉന്നയിച്ചത്. പെട്രോൾ പമ്പ് നിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. കണ്ണൂരിൽ പ്രവർത്തിച്ചത് പോലെ പത്തനംതിട്ടയിൽ പ്രവർത്തിക്കരുത്, സത്യസന്ധത വേണം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പി പി ദിവ്യ ഉന്നയിച്ചത്.
ഇതിന് പിന്നാലെ അടുത്ത ദിവസം രാവിലെയോടെ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത അതേ വേഷത്തിലായിരുന്നു നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ദിവ്യക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. സംഘടനാ നടപടി വേണ്ടെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്. പൊലീസ് അന്വേഷണം നടക്കട്ടെ എന്നും പാർട്ടി അന്വേഷണം വേണ്ടെന്നുമാണ് സിപിഐഎമ്മിന്റെ നിലപാട്. സംഘടനാ സമ്മേളനവും ഉപതിരഞ്ഞെടുപ്പുകളും നടക്കുന്ന സാഹചര്യത്തിൽ നടപടിയെടുത്താൽ പാർട്ടി പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയ്ക്ക് എതിരെ കേസ് എടുക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പ്രതികരിച്ചു. ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കുമെന്നായിരുന്നു പ്രതികരണം. പരാതികൾ ഒരുപാട് ലഭിച്ചിട്ടുണ്ടെന്നും ദിവ്യക്കെതിരെ അന്വേക്ഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ പരാതി പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ പി പി ദിവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.