ദുബായ് : അൽ ജമായേൽ സ്ട്രീറ്റുമായി (പഴയ ഗാൺ അൽ സബ്ക) ബന്ധപ്പെട്ട മുഴുവൻ പൊതുമരാമത്ത് ജോലികളും പൂർത്തിയായതായി ആർടിഎ അറിയിച്ചു. 7 കിലോമീറ്ററിലെ പ്രവൃത്തികളാണ് പൂർത്തിയായത്. ആകെ 2.8 കിലോമീറ്റർ നീളം വരുന്ന 4 പാലങ്ങൾ പദ്ധതിയുടെ ഭാഗമായി പൂർത്തിയായി. മണിക്കൂറിൽ 17,600 വാഹനങ്ങൾക്കു കടന്നു പോകാനുള്ള ശേഷി പാലങ്ങൾക്കുണ്ട്.
അറിയിച്ചു. 7 കിലോമീറ്ററിലെ പ്രവൃത്തികളാണ് പൂർത്തിയായത്. ആകെ 2.8 കിലോമീറ്റർ നീളം വരുന്ന 4 പാലങ്ങൾ പദ്ധതിയുടെ ഭാഗമായി പൂർത്തിയായി. മണിക്കൂറിൽ 17,600 വാഹനങ്ങൾക്കു കടന്നു പോകാനുള്ള ശേഷി പാലങ്ങൾക്കുണ്ട്.ഇതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഏറ്റവും പ്രധാന ഇടനാഴിയായി സ്ട്രീറ്റ് മാറി. അൽഖെയിൽ, അൽ അസായൽ റോഡുവഴിയുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും വികസനം ഗുണകരമായി. നവീകരണം പൂർത്തിയാക്കി 7 കി.മീ. റോഡിൽ ഇരുവശത്തേക്കും 4 വരികളുണ്ടാകും. 16000 വാഹനങ്ങൾ മണിക്കൂറിൽ കടന്നു പോകും.
ഖിസൈസ്, ദെയ്റ ഭാഗങ്ങളിലേക്കു പോകുന്നവർക്ക് യാത്രാ സമയത്തിൽ 40% കുറവാണ് ഇനിയുണ്ടാകാൻ പോകുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. തിരക്കേറിയ സമയത്തെ ട്രാഫിക് 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും. ഇതിനു പുറമെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ യലായിസ് സ്ട്രീറ്റ് വഴി ജബൽ അലി പോർട്ടിലേക്കുള്ള യാത്രയിൽ 70% കുറവുണ്ടാകും. 21 മിനിറ്റ് വേണ്ടിയിരുന്ന യാത്രയ്ക്ക് ഇനി 7 മിനിറ്റ് മതിയാകും.&ന്ബസ്പി
;പാലങ്ങൾ
പദ്ധതിയുടെ ഭാഗമായി പാലങ്ങൾ വിവിധ ഘട്ടങ്ങളായാണ് തുറന്നത്. ആദ്യ പാലത്തിന് രണ്ടു വരിയും 666 മീറ്റർ നീളവുമുണ്ട്. മണിക്കൂറിൽ 3200 വാഹനങ്ങൾ കടന്നു പോകാം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നു ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സം ഈ പാലം ഇല്ലാതാക്കും.
∙ രണ്ടാമത്തെ പാലത്തിന് 601 മീറ്ററാണ് നീളം. അൽ ജമായൽ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഗതാഗതം ഈ പാലം സുഗമമാക്കും. ഖിസൈസ്, ദെയ്റ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഇത് ഗുണം ചെയ്യുക.
∙ മൂന്നാമത്തെ പാലത്തിന് 664 മീറ്ററാണ് നീളം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നു അൽ യലായിസ് സ്ട്രീറ്റ് വഴി ജബൽ അലി പോർട്ടിലേക്കുള്ള യാത്രയ്ക്ക് ഈ പാലം ഗുണം ചെയ്യും.
∙ മൂന്നാമത്തെ പാലത്തിന് 664 മീറ്ററാണ് നീളം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നു അൽ യലായിസ് സ്ട്രീറ്റ് വഴി ജബൽ അലി പോർട്ടിലേക്കുള്ള യാത്രയ്ക്ക് ഈ പാലം ഗുണം ചെയ്യും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.