Breaking News

നവരാത്രി ആഘോഷങ്ങൾക്ക് ബഹ്‌റൈനിലും തുടക്കമായി.

മനാമ : ബഹ്‌റൈനിലെ വിവിധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ. കേരളത്തിൽ നിന്നുള്ള പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാനായി ബഹ്‌റൈനിൽ എത്തും .
ബഹ്‌റൈൻ കേരളീയ സമാജത്തിൽ എസ്. ശ്രീജിത്ത് ഐ.പി.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ പ്രശസ്ത ഗായകൻ ഉണ്ണിമേനോൻ സംഗീത പഠനത്തിനും തുടക്കം കുറിക്കും. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അശോക് കുമാർ വിദ്യാരംഭ ചടങ്ങിന് നേതൃത്വം നൽകും.സമാജത്തിലെ  വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 5.30ന് വിദ്യാരംഭം ആരംഭിക്കുമെന്ന് സംഘാടകർ  അറിയിച്ചു. വിദ്യാരംഭത്തിനു വേണ്ടിയുള്ള റജിസ്‌ട്രേഷൻ സമാജത്തിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്
വിനയചന്ദ്രൻ നായർ (39215128)) രജിത അനി( 3804 4694 )എന്നിവരെ വിളിക്കാവുന്നതാണ്.സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ  സൊസൈറ്റിയിലെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും  തുടക്കമായി. ഒക്ടോബർ 3 മുതൽ 12 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ്. ബിനു മണ്ണിൽ വർഗീസ് നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായിരുന്നു, സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
നവരാത്രി ദിവസങ്ങളിൽ  പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ കലാപരിപാടികളും, നവരാത്രി ആഘോഷങ്ങളും ഉണ്ടാകും .വിദ്യാരംഭ ദിവസമായ ഒക്ടോബർ 13ന്  രാവിലെ 4.30 മുതൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ  ഉണ്ണിമേനോൻ കുരുന്നുകൾക്ക്  ആദ്യാക്ഷരവും സംഗീത പഠനത്തിനും തുടക്കം കുറിക്കും . കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ജനറൽ സെക്രട്ടറി ബിനുരാജ് (39882437) ജനറൽ കൺവീനർ സുജിത്ത് വാസപ്പൻ (3319 3440) കൺവീനർമാരായ ബിനുമോൻ(3641 5481) ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ  ഒക്ടോബർ 13 ഞാറാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 5:30 മുതൽ  വിദ്യാരംഭച്ചടങ്ങുകൾ നടക്കും അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ  ഡോ. അശോക് കുമാർ   ആദ്യാക്ഷരം പകർന്നു നൽകുമെന്ന് സംഘാടകർ അറിയിച്ചു. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും  ബിജു ചന്ദ്രൻ (3713 4323)രമ്യ ശ്രീകാന്ത് (3725 9762)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.