Breaking News

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി.

കോഴിക്കോട് : നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി. തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് നവരാത്രി ബൊമ്മക്കൊലു. കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് വർണാഭമായ ബൊമ്മക്കൊലു ഒരുക്കിയത്. 12 വരെ ഇവിടെ ബൊമ്മക്കൊലു ഉണ്ടാകും. ദേവീ ദേവൻമാരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകളെ 11 പടികളിലായി അലങ്കരിച്ചു വയ്ക്കുന്നത്. 
വലിയ ബൊമ്മകളാണ് ഇത്തവണത്തെ ബൊമ്മക്കൊലുവിന്റെ സവിശേഷത. ദുർഗ, ലക്ഷ്മി, സരസ്വതി, ശമയപുരം മാരിയമ്മൻ, കാഞ്ചി കാമാക്ഷി അമ്മൻ, ഗായത്രി ദേവി, കുംഭകർണൻ, ഗജേന്ദ്ര മോക്ഷം, ഭീമൻ ഗർവം അടക്കുന്ന രൂപം, ശബരിമല, അഷ്ടലക്ഷ്മി, മായക്കണ്ണാടി, ദശാവതാരം, വളകാപ്പ് സെറ്റ്, ഗോവർധനം, മീനാക്ഷി കല്യാണം, ലക്ഷ്മീ കുബേരൻ, വിശ്വരൂപം–അർജുനൻ, ഗുരുവായൂരപ്പൻ, വെങ്കിടാചലപതി, രാധാ–കൃഷ്ണൻ, പാണ്ഡുരംഗൻ തുടങ്ങിയ വലിയ സൗന്ദര്യമുള്ള ബൊമ്മകൾ കൊലുപടികളെ മനോഹരമാക്കുന്നു. 
വിവിധയിനം നിത്യോപയോഗ ഉപകരണങ്ങളുടെ മാതൃകകൾ, പച്ചക്കറി രൂപങ്ങൾ തുടങ്ങിയവയും കൊലുപടികളിൽ ഇടം പിടിച്ചിട്ടുണ്ട്. നവരാത്രി ദിവസങ്ങളിൽ ദേവീ സ്ത്രോത്രങ്ങൾ, ലളിതാംബാൾ ശോഭനം, ലളിതാസഹസ്രനാമം, ദേവീ മാഹാത്മ്യം എന്നിവ തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ പാരായണം ചെയ്യും. ഭക്തർക്ക് എല്ലാ ദിവസവും ബൊമ്മക്കൊലു ദർശിക്കാൻ സൗകര്യം ഉണ്ട്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.