നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെ ത്താന്‍ പൊലീസ് ഫേസ്ബുക്കിന്റെ സഹായം തേടി
കൊല്ലം: പ്രസവിച്ച ഉടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച് നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റി ലായ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്താന്‍ പൊലീസ് ഫേസ്ബുക്കിന്റെ സഹാ യം തേടി. അജ്ഞാത രേഷ്മ കാമുകനുമായി ബന്ധപ്പെട്ടത് ഫേസ്ബുക്ക് വഴിയാണ്. ഫേസ്ബുക്ക് കാമുകനെന്ന് സംശയിക്കുന്ന ആളുടെ അക്കൗണ്ട് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അനന്തു എന്ന അക്കൗണ്ട് ഉടമയാണ് കാമുകനെ ന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഈ ഐ. ഡി വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥ മിക നിഗമനം. അനന്തുവിനെ കണ്ടെത്താനായാണ് പൊലീസ് ഫേസ്ബുക്കിന്റെ സഹായം തേടിയിരിക്കുന്നത്. കൂടാതെ മൊബൈല്‍ ഫോണ്‍ കമ്പനി കളില്‍നിന്നും അന്വേഷണ സംഘം വിവിരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
രേഷ്മയുടെ ഭര്‍തൃസഹോദരന്‍ തച്ചക്കോട്ട് വീട്ടില്‍ രഞ്ജിതിന്റെ ഭാര്യ ആര്യയുടെ മൊബൈല്‍ ഫോ ണില്‍ നിന്നാണ് അനന്ദുവിനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. അനന്തുവിനെ കാണാന്‍ രേഷ്മ മുന്‍പ് വര്‍ക്കലയിലും പരവൂരിലും പോയിട്ടുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചു. എന്നാ ല്‍ കാണാന്‍ കഴിഞ്ഞിരുന്നോയെന്ന് വ്യക്തമല്ല.
അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി രേഷ്മയുടേത് ഉള്‍പ്പെടെ മൂന്ന് ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രേഷ്മയുടെ അജ്ഞാത കാമുകനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗ മിക്കുന്നതിനിടെയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച ആര്യയേയും ഗ്രീഷ്മയേയും കാണാതാവു ന്നതും അടുത്ത ദിവസം ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നതും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.