കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും യുവതി തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതില്‍ നിര്‍ണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടല്‍. കുഞ്ഞിനെ ക ടത്തിയ കളമശ്ശേരി സ്വദേശി നീതു ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിളിച്ച ടാ ക്സി ഡ്രൈവര്‍ അലക്സിന് തോന്നിയ സംശയമാണ് കുഞ്ഞിനെ കണ്ടെത്താന്‍ പൊലീസി നെ സഹായിച്ചത്
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും യുവതി തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതില്‍ നിര്‍ണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടല്‍. കളമശ്ശേരി സ്വദേശിയായ നീതു ഹോട്ടലി ല്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിളിച്ച ടാക്സി ഡ്രൈവര്‍ അലക്സിന് തോന്നിയ സംശയമാണ് കുഞ്ഞിനെ ക ണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.
തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലില്‍ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. ഇവര്‍ക്കൊപ്പം ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നതായാണ് റി പ്പോര്‍ട്ട്. ഓട്ടം പോകുന്നതിന് വേണ്ടി ഹോട്ടലില്‍ നിന്ന് വിളിച്ചത് അനുസരിച്ച് ചെന്നതായിരുന്നു അലക്സ്. ഹോട്ടല്‍ റിസപ്ഷനില്‍ നിന്ന് കൈക്കുഞ്ഞുമായി നീതു ഇറങ്ങിവന്നത് കണ്ട അലക്സിന് സംശയമായി.
ഈ സമയം കുഞ്ഞിനെ കാണാതായ വിവരം സമൂഹിക മാദ്ധ്യമങ്ങളിലൂടെ പടര്‍ന്നിരുന്നു. എവിടേക്ക് പോകാനാണെന്ന് ചോദിച്ചപ്പോള്‍ അമൃതയിലേക്ക് കുഞ്ഞിനേയും കൊണ്ടു പോകാനാണെന്ന് പറയുക യും കൂടെ ആണ്‍കുട്ടിയെ കണ്ടതോടെ സംശയം ഇരട്ടിച്ചതായും ഡ്രൈവര്‍ പറഞ്ഞു. അമൃതയിലേക്കാ ണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടുപോകാനാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞ തോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്സ് ഇവരെ അറിയിച്ചു.
നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സയുടെ ആവശ്യത്തിനെന്ന പേരില്‍ കുഞ്ഞിനെ അമ്മയു ടെ കയ്യില്‍ നിന്നും വാങ്ങുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ ബന്ധുക്കള്‍ ആശുപത്രി അധികൃ തരെ അറിയിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തു ന്നത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ ത്. പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ ഹോട്ടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കൊച്ചിയിലേക്ക് കടക്കാനായി നീതു ടാക്സി വിളിച്ചിരുന്നു. ഇതനുസരിച്ച് ഹോട്ടലില്‍ എത്തിയ ഡ്രൈവറുടെ ഇടപെടല്‍ വഴിയാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത്. ആശുപത്രിയി ല്‍ നിന്ന് കാണാതായ കുട്ടിയാണ് യുവതിയുടെ കൈയില്‍ ഇരിക്കുന്നത് എന്ന് സംശയം തോന്നിയ ഡ്രൈ വര്‍ അലക്സ് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടന്‍ ഹോട്ടലില്‍ എത്തിയ പൊലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി. കളമശ്ശേരി സ്വദേശിനിയായ നീതു ആണ് കസ്റ്റഡിയിലുള്ളതെന്ന് പൊലീസ് അറിയി ച്ചു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്നാണ് പൊലീസ് പറഞ്ഞു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ഇല്ലെന്ന് കോട്ടയം എസ് പി
മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ഇ ല്ലെന്ന് കോട്ടയം എസ്പി ശില്‍പ. കുട്ടിയെ തട്ടിയെടുത്ത നീതുവിന് ഒരു റാക്കറ്റുമായി ബന്ധമില്ല. പ്രതി തനിയെയാണ് കുറ്റം ചെയ്തത്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ ആണ് കുട്ടിയെ തട്ടി യെടുത്തത്. നീതുവിന്റെ ലക്ഷ്യമറിയാന്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.