ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമായ അനന്തുപ്ര സാദു മായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി
കൊല്ലം : നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ സ്വദേശി രേഷ്മ,നാല് മാസമാ യി ഫെയ്‌സ്ബുക് മെസഞ്ചര്‍ വഴി ചാറ്റ് ചെയ്തിരുന്ന യുവാവ് ഇപ്പോള്‍ ജയിലില്‍. നിരവധി കേസുക ളില്‍ പ്രതിയായ നെടുങ്ങോലം സ്വദേശി അനന്തുപ്രസാദുമായി സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗവു മായ അനന്തുപ്രസാദുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
ബിലാല്‍ എന്ന പേരിലാണു രേഷ്മയുമായി യുവാവ് ചാറ്റ് ചെയ്തിരുന്നത്. അട്ടക്കുളങ്ങര വനിതാ ജയി ലില്‍ ചോദ്യം ചെയ്യലിനിടെ അനന്തു പ്രസാദിന്റെ ചിത്രം കാണിച്ചപ്പോഴാണ് അത് ബിലാലാണെന്ന് രേഷ്മ പ്രതികരിച്ചത്. ഇയാളുമായി നാലുമാസമായി ഫെയ്സ്ബുക്ക് മെസഞ്ചര്‍വഴി രേഷ്മ ചാറ്റുചെ യ്തിട്ടുണ്ട്. ഭര്‍ത്താവ് വിഷ്ണു ഗള്‍ഫില്‍ പോയ ശേഷമാണ് സൗഹൃദം തുടങ്ങിയത്. ഇയാള്‍ ജയിലായ തിന് പിന്നാലെ ഇത്തിക്കര യാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ യുവതികളാണു വ്യാജ പേരില്‍ രേഷ്മയുമായി ചാറ്റു ചെയ്തിരുന്നതെന്നു പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ, രേഷ്മ ഭവനില്‍ രാധാകൃഷ്ണ പിള്ളയുടെ മകള്‍ ഗ്രീഷ്്മ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവര്‍ ഫെയ്‌സ്ബുക് മെസഞ്ചറിലൂടെ ആള്‍മാറാ ട്ടം നടത്തിയ അനന്തു എന്ന സാങ്കല്‍പിക കാമുകനുമായി അടുപ്പം പുലര്‍ത്തുമ്പോള്‍ തന്നെ അന ന്തു പ്രസാദുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാളുമായി സൗഹൃദം മാത്ര മാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍ പാണ് അനന്തു പ്രസാദ് അറസ്റ്റിലായത്.
ഒന്നര വര്‍ഷം മുമ്പ് ഏത് അനന്തു ആവശ്യപ്പെട്ടതിനാലാണ് രേഷ്മ വര്‍ക്കലയ്ക്ക് പോയതെന്നത് കണ്ടെ ത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രേഷ്മയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഡീറ്റയില്‍ഡ് റിപ്പോര്‍ട്ട് ഫെയ്‌സ്ബുക്ക് അധികൃതരില്‍ നിന്ന് ലഭിക്കുന്നതോടെ ശാ സ്ത്രീയ തെളിവു നിരത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ രേഷ്മ യെ പ്രേരിപ്പിച്ചതിനു പിന്നില്‍ പരപ്രേരണ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നു. അനന്തുവിനോടൊത്ത് ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു രേഷ്മയുടെ മൊ ഴി. എന്നാല്‍, പൊലീസ് ഇതു പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കോവിഡ് പോസിറ്റീവായ രേഷ്മയെ ക്വാ റന്റൈന്‍ കാലാവധി കഴിഞ്ഞതോടെ വിചാരണത്തടവുകാരുടെ സെല്ലിലേക്ക് മാറ്റി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.