ആര്‍ പി മുരളി
2022 ജൂണ്‍ 16,17,18 തിയ്യതികളില്‍ നിയസഭാ മന്ദിരത്തില്‍ ചേര്‍ന്ന ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ രൂപീകരണ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഏതാണ്ട് ഇങ്ങ നെയാണ്.പ്രവാസികളുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിനും കേരള വികസനത്തിന് ഉതകുന്ന തരത്തില്‍ പ്രവാസികളു ടെ സാമുഹിക, സാംസ്‌കാരി ക,സാമ്പത്തിക നിക്ഷേപങ്ങളെ സമന്വയിപ്പിക്കുന്നതിനുമുള്ള ഒരു വേദി എന്നതാ ണ്. അതിനുതകുന്ന തരത്തില്‍ ഒരു പൊതു വേദിയായി ലോക കേരള സഭ മാറുന്നു എ ന്നത് അന്വര്‍ത്ഥ മാമാക്കികൊണ്ട് തന്നെ മൂന്നാം സമ്മേളനം ഗംഭീരമായി പര്യവ സാനിച്ചു.
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ അവതരിപ്പിച്ച് സമീപനരേഖ വള രെ സമഗ്രമായിരു ന്നു. അഞ്ച് ഭാഗങ്ങളിലായി രേഖ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെ യ്തു. ഒന്നാമതായി പരിശോധിച്ചത് രണ്ടാം സഭയുടെ നടത്തിപ്പും നിര്‍വഹണവും ആ യിരുന്നു. പ്രവാസഭുപടത്തില്‍ വന്നു കൊണ്ടിരി ക്കുന്ന മാറ്റങ്ങളായിരുന്നു രണ്ടാമ തായി ചര്‍ച്ച ചെയ്തത്.മൂന്നാം ഭാഗത്ത് പ്രവാസവും പ്രവാസികളും നേരിടുന്ന പ്രശ്‌നങ്ങളുമയിരുന്നു പരിശോധിച്ചത്. നാലമത് കേരളത്തിന്റെ വികസന കുതിപ്പില്‍ പ്രവാസികള്‍ക്ക് നല്‍ കാന്‍ കഴിയുന്ന സംഭാവനകളെ കുറിച്ചും അവസാന ഭാഗത്ത് നയരൂപീകര ണത്തിന് സഹായകരമായ തരത്തില്‍ പ്രവാസി സമൂഹത്തിന്റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍ കുവാനും ലോക കേരളസഭയുടെ നിര്‍ദേശങ്ങളോടുള്ള പ്രവാസി സമൂഹത്തിന്റെ ഭാഗത്തു നിന്നു ള്ള പ്രതികരികരണങ്ങള്‍ അറിയി ക്കുവാനും കഴിയുന്ന തരത്തില്‍ ചര്‍ച്ച ചെയ്യുക എന്നതായിരുന്നു.
ഇതിന്റെ ഭാഗമായി സമീപന രേഖയില്‍ ചര്‍ച്ച ചെയ്യെണ്ട കാര്യങ്ങള്‍ പൊതുവില്‍ രണ്ടായി തരം തി രിച്ചു. ഒന്നാമത്തേത് മേഖല തിരിച്ചുള്ളതും രണ്ടാമത് ഭൂപ്രദേശ ങ്ങളു ടെ സ്വഭാവമനുസരിച്ചും. ഒ ന്നാമത്തെ വിഭാഗത്തില്‍ വിഷയങ്ങളെ എട്ട് വിഷയ മേഖലകളിലായി ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് വിധേയമാക്കി. വിഷയ മേഖല തിരിച്ചുള്ള ചര്‍ച്ചയില്‍ നിയമ നിര്‍മ്മാണ സഭാ അംഗങ്ങളും ഉദ്യോഗസ്ഥരും പ്രവാസി പ്രതിനിധികളും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തില്‍ പ്രവാസികളുടെ പങ്ക്, പ്രവാസി നിക്ഷേപ സാധ്യതകള്‍, നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും, പുന രധിവാസം, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍,സാംസ്‌കാരിക വിനിമയ സാധ്യതകള്‍,സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാന മല യാളി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു വിഷയങ്ങള്‍.ഉയര്‍ന്നു വന്ന പൊതു നിര്‍ദേ ശങ്ങള്‍ സഭയില്‍ അവതരിപ്പിച്ചു.
ഭൂമി ശാസ്ത്രപരമായി വ്യത്യസ്ത മേഖലയിലുള്ളവരും തിരികെ എത്തിയവരുമായ പ്രവാസികള്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമായി ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങ ള്‍ അവതരിപ്പിക്കുകയു ണ്ടായി. ഇങ്ങ നെ അവതരിപ്പിത്തപ്പെട്ട നിര്‍ദേശങ്ങള്‍ കൂടി ക്രോഡീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഉപസംഹാ ര പ്രസംഗം. ഇത്തരത്തില്‍ സ്പുടം ചെയ്‌തെടുത്തതും സമ്പുഷ്ടവും തെളിമയാര്‍ന്നതുമായ ഈ ഒരു രേഖയെ ആസ്പതമാക്കിയാവും അടുത്ത ലോക കേരള സഭയുടെ സമ്മേളന കാലയളവ് വരെ ലോക കേരളസഭ പ്രവര്‍ത്തിക്കുക. അതു കൊണ്ട് തന്നെ ഈ രേഖയെ പ്രവാസ മേഖല യിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ അവതരിപ്പിക്കപ്പെടണം.
കേരളം മുഴുവന്‍ നമ്മുടെത് പോലുള്ള ‘പുരോഗമന കൂട്ടായ്മകള്‍’ നവകേരള സ്യഷ്ടിക്കായുള്ള പ്രവര്‍ ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നതിന്റെ മുന്നോടിയായി ഈരേഖ നമ്മു ടെ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നന്നായിരിക്കും. നവകേരള സ്യഷ്ടിക്ക് നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാറിന് കരുത്തേകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാ ന്‍ നമുക്ക് കഴിയണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.