10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് ആണ് നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്നത്. ഇതാണ് വെട്ടിക്കുറച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ പ്രതിഷേധം.
തിരുവനന്തപുരം : നഴ്‌സുമാരുടെ കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. 10 ദിവസത്തെ ഡ്യൂട്ടിക്ക് 3 ഓഫ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്‌സസ് അസോ സിയേഷനാണ് മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ അടിന്തര സാഹചര്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. 10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് ആണ് നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്നത്. ഇതാണ് വെട്ടിക്കു റച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ പ്രതിഷേധം.
ആശുപത്രി സൂപ്രണ്ടാണ് ഉത്തരവ് ഇറക്കിയത്. ഇത് പ്രകാരം നോര്‍മല്‍ ഓഫ് മാത്രമാണ് നഴ്‌സു മാര്‍ക്ക് അനുവദിക്കുകയുള്ളൂ എന്നാണ് അറിയി ച്ചിരിക്കുന്നത്. നേരത്തെ കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് 7 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫുമാണ് കൊടുത്തിരുന്നത്. പിന്നീ ട് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ 10 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫും ആക്കി മാറ്റി.
ഡ്യൂട്ടി ബഹിഷ്‌കരിക്കാതെയാണ് പ്രതിഷേധം. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നതടക്കമുള്ള സമരത്തിലേ ക്ക് കടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം ആറുദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഒരു ഓഫ് മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും വീണ്ടും ആറ് ദിവസത്തെ ഡ്യൂട്ടിക്ക് കയറണമെന്നും ഇത് അംഗീക രി ക്കാനാകില്ലെന്ന് ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ ആരോഗ്യ വകുപ്പിനെ അറിയി ച്ചിരി ക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.