സ്ഥാപന ഉടമകളായ പി.ജെ. മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ഏഴരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരില്‍ കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സികളുടെ ഓഫീസുകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം 2015 മെയില്‍ റെയ്ഡ് നടത്തി പൂട്ടിയിരുന്നു
കൊച്ചി : നഴ്‌സിങ് റിക്രൂട്ടിംങ് നടത്തി ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ടിങ് ഏജന്‍സി ഉടമകളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. സ്ഥാപന ഉടമകളായ പി.ജെ. മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ഏഴരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരില്‍ കൊച്ചിയിലെ മാത്യു ഇന്റ ര്‍നാഷണല്‍ ഏജന്‍സികളുടെ ഓഫീസുകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം 2015 മെയില്‍ റെയ്ഡ് നടത്തി പൂട്ടിയിരുന്നു. അംഗീകൃത സര്‍ക്കാര്‍ ഏജന്‍സി മുഖാന്തരമല്ലാതെ വിദേശത്ത് ജോലിക്കു പോകാന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതോടെയാണ് റിക്രൂട്ടിംങ് ഏജന്‍സികള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തുടങ്ങിയത്.
ഉദ്യോഗാര്‍ത്ഥികളില്‍ ഈടാക്കിയ 205 കോടി രൂപ ഹവാലയായി കുവൈത്തില്‍ എത്തിച്ചെന്നു ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയില്‍ കണ്ടെത്തി യിരുന്നു. മാത്യു ഇന്റര്‍നാഷണഷണല്‍ ഉടമകള്‍ ഓരോ നിയമനത്തിനും 20 മുതല്‍ 25 ലക്ഷം വരെ രൂപ ഈടാക്കിയായിരുന്നു റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. ഒരു വര്‍ഷത്തിനകം മുടക്കിയ തുക ശമ്പളം ആയി ഉദ്യോഗാര്‍ത്ഥിക്ക് മടക്കി കിട്ടും എന്ന് ധരിപ്പിച്ചതോടെ ബന്ധുക്കളില്‍ നിന്നും മറ്റും കടം വാങ്ങിയും ബാങ്ക് വായ്പ്പയും വീട് പണയം നല്‍കിയും ഒക്കെ പണം കണ്ടെത്തി നല്‍കിയവരാണ് കബളിപ്പിക്കപ്പെട്ടത്. പ്രധാനമായും കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലക്കാരായിരുന്നു പണം പോയവരില്‍ ഏറെയും.
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങ ളിലേക്കും ആളുകളെ റിക്രൂട്ട് ചെയ്തിട്ടുള്ള വമ്പന്‍ സ്ഥാപനമാണ് മാത്യു ഇന്റര്‍ നാഷണല്‍. മുംബൈ ആസ്ഥാനമായി 1974 ല്‍ ആരംഭിച്ച സ്ഥാപനത്തിന്റെ ഉടമയാണ് പി.ജെ. മാത്യു. നാലു പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്ഥാപനത്തിന്റെ റിക്രൂട്ട് തട്ടിപ്പ് 2015ലാണ് അധികൃതര്‍ റെയ്ഡ് നടത്തി കണ്ടെത്തിയത്. രണ്ടര ലക്ഷം പേരെ ഇന്ത്യയില്‍ നിന്നും മറ്റു ഏഷ്യന്‍ രാജ്യങ്ങളായ ഫിലിപ്പിന്‍സ് ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുമായി ലോകത്തിന്റെ പല ഭാഗത്തും എത്തിച്ചിട്ടുണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഏതെങ്കിലും ഒരു രാജ്യത്തു ഒഴിവു വരുന്ന ഏതാനും നിയമനങ്ങള്‍ക്കായി 100 കണക്കിന് നേഴ്സിങ് ഏജന്‍സികള്‍ ഒന്നിച്ചു പരസ്യം നല്‍കി ആയിരക്കണക്കിന് തൊഴില്‍ അപേക്ഷകരില്‍ നിന്നും കോടികളാണ് തട്ടിയെടുത്തിരുന്നത്. ഏജന്‍സി ഫീസ്, അഡ്മിന്‍ ഫീസ്, എന്റോള്‍ ഫീസ്, ഇന്റര്‍വ്യൂ ഫീസ് തുടങ്ങി ഇ മെയില്‍ അയക്കുന്നതിന് വരെ പണം ഈടാക്കിയാണ് ഇത്തരം ഏജന്‍സികള്‍ തടിച്ചു കൊഴുത്തത്. പരസ്യം മുഖേനെ യും മാര്‍ക്കറ്റിങ് ഫീച്ചറുകള്‍ മുഖേനെയും മാദ്ധ്യമ ങ്ങളും പിന്തുണയ്ക്കാന്‍ എത്തിയതോടെ ഇവര്‍ക്കെതിരായ തട്ടിപ്പ് വാര്‍ത്തകള്‍ പോലും പുറം ലോകത്ത് എത്താതെ പൂഴ്ത്തപ്പെട്ടു. മുന്‍ നിര പത്രങ്ങളിലും മറ്റും അധികം മുതല്‍ മുടക്കില്ലാത്ത ചെറിയ ക്ലാസിഫൈഡ് പരസ്യം നല്‍കിയാണ് ഇത്തരം ഏജന്‍സികള്‍ സ്ഥിരമായി ആളെ കണ്ടെത്തിയിരുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.