കൊച്ചി: ആസ്‌ട്രേലിയലിലെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റ് (ഐ.എച്ച്.എം) ഇന്ത്യയിൽ നിന്നുള്ള 1,000 നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും നഴ്‌സുമാർക്കും 10 കോടി രൂപയുടെ സ്‌കോളർഷിപ്പുകൾ നൽകും. ‘ഗേറ്റ് വേ ടു ഗ്ലോബൽ നഴ്‌സിംഗ് ‘ പദ്ധതിയിൽ ചേരുന്നവർക്കാണ് സ്‌കോളർഷിപ്പുകൾ അനുവദിക്കുക.
സ്വജീവൻ അവഗണിച്ച് കൊവിഡിനെ നേരിടുന്നതിൽ നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പുലർത്തിയ അർപ്പണബോധത്തിനും ആത്മാർത്ഥയ്ക്കും അഗീകാരമാണ് പദ്ധതിയെന്ന് ഐ.എച്ച്.എം സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു. പദ്ധതി അനുസരിച്ച് കോഴ്‌സിൽ ചേരുന്ന നഴ്‌സിംഗ് വിദ്യാർത്ഥിക്ക് 2,000 ആസ്‌ത്രേലിയൻ ഡോളർ സ്‌കോളർഷിപ്പായി ലഭിക്കും.
നഴ്‌സിംഗിൽ ബിരുദാനന്തരബിരുദം നൽകുന്ന ആസ്‌ത്രേലിയിലെ ഏക സ്വകാര്യ വിദ്യാഭ്യാസസ്ഥാപനമാണ് ഐ.എച്ച്.എം. ആസ്‌ത്രേലിയിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ ഇന്ത്യയിൽ വേരുകളുള്ള ഏക വ്യക്തിയാണ് ബിജോ. കൊവിഡ് മഹാമാരിയുടെ കാലത്ത് 1,500 നഴ്‌സുമാർ ഐ.എച്ച്.എമ്മിൽ നിന്ന് ബിരുദം നേടിയതായി സി.ഇ.ഒ ഡോ. ഫിലിപ്പ് ബ്രൗൺ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.