പുതിയ ചിത്രം’വെളളരിക്കാപ്പട്ടണ’ത്തിലെ പ്രമോസോങ് വിശേഷങ്ങള്‍ കവിയും ഗാന രചയിതാവുമായ കെ ജയകുമാര്‍ ഐഎഎസ് വിലയിരുത്തുന്നു. പ്രായഭേദമന്യേ എ ല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പാട്ടാണ് ചിത്രത്തിലെ ‘ഓടും കുതിര ചാടും കുതി രവെള്ളം കണ്ടാല്‍ ‘ എന്ന ഗാനം.
പി ആര്‍ സുമേരന്‍
കൊച്ചി: ഏതൊരു കലാരൂപവും മനുഷ്യന് ആത്മവിശ്വാസവും ജീവിത വിശ്വാസവും തരുന്നതായിരിക്ക ണം. ആ ഒരര്‍ത്ഥത്തില്‍ ‘വെള്ളരിക്കാപ്പട്ടണം’ നമുക്ക് ആത്മവിശ്വാസം തരുന്ന ചിത്രമാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐഎഎസ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദി ക്കാന്‍ കഴിയുന്ന പാട്ടാണ് ചിത്രത്തിലെ ‘ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ ‘ എന്ന ഞാനെഴു തിയ ഗാനം.
വളച്ചുകെട്ടലുകളില്ലാതെ ലളിതമായി കഥ പറയുന്ന ചിത്രമാണ് വെള്ളരിക്കാപ്പട്ടണം. ഏതൊരാള്‍ക്കും പു തിയ കാര്യം ചെയ്യാന്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കുന്ന ചിത്രം കൂടിയാണ് വെള്ളരിക്കാപ്പട്ടണം. കുട്ടികള്‍ക്കുള്ള പാട്ടെഴുതാന്‍ എനിക്ക് കഴിയും എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ കൂടിയുള്ള അവ സരമായി ഞാന്‍ ഈ ഗാനത്തെ കാണുന്നു. നല്ല ചിത്രങ്ങളുണ്ടാകുന്നതിന് കോടികളുടെ മുതല്‍ മുടക്കല്ല വേണ്ടത്, അതിന് വളരെ ലളിതമായി ആശയം പ്രകടിപ്പിക്കാന്‍ കഴിയണം.
വെള്ളരിക്കാപ്പട്ടണം അത്തരത്തില്‍ വിജയകരമായി രൂപപ്പെടുത്തിയ ചിത്രം കൂടിയാണെന്നും കെ ജയകു മാര്‍ ചൂണ്ടിക്കാട്ടി. എത്രയെത്ര ഭാവസുന്ദരഗാ നങ്ങളാണ് കെ ജയകുമാര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. കാലങ്ങളോളം ത ലമുറകള്‍ മൂളിനടക്കുന്ന സുന്ദരഗാനങ്ങള്‍. ഒരു വടക്കന്‍ വീരഗാഥയിലെ ‘ച ന്ദ നലേപ സുഗന്ധം… കളരിവിളക്ക്… പക്ഷേയിലെ മൂവന്തിയായ്… സൂര്യാം ശു… കി ഴക്കുണരും പക്ഷിയിലെ സൗപര്‍ണ്ണികാമൃതം.. മഴയിലെ എത്ര മേല്‍ മണമു ള്ള…തുടങ്ങി നൂറ് കണക്കിന് സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് ആ തൂലികയില്‍ നിന്ന് നമുക്ക് ലഭിച്ചത്.
ഇതിനിടെ കുട്ടികള്‍ക്കായി ഒത്തിരി ആല്‍ബങ്ങളും പാട്ടുകളും രചിച്ചിട്ടുണ്ട്. ആ കുട്ടിപ്പാട്ടുകളില്‍ നി ന്നെല്ലാം ഏറെ പുതുമയും ലളിതവുമാണ് വെള്ളരിക്കാപ്പട്ടണത്തിലെ ഈ പാട്ട്. കുട്ടിപ്പാട്ടുകള്‍ എഴുതു മ്പോള്‍ നമ്മള്‍ ആ കുട്ടിക്കാലത്തേക്ക് മടങ്ങിയാല്‍ സുന്ദരമായ കുട്ടിപ്പാട്ടുകള്‍ എഴുതാമെന്നാണ് കെ ജയകുമാര്‍ പറയുന്നത്. കുട്ടിപ്പാട്ടുകളോട് തനിക്കേറെ ഇഷ്ടമുണ്ടെന്നും അദ്ദേഹം പറയുന്നു.
മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ്
അഭിനേതാക്കള്‍-ടോണി സിജിമോ ന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ആല്‍ബര്‍ട്ട് അലക്‌സ്, ടോം ജേക്കബ്. ബാനര്‍-മംഗലശ്ശേ രില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ് ,ക്യാമറ-ധനപാല്‍, സംഗീ തം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാര്‍,മനീഷ് കുറുപ്പ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.