വര്‍ഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിന്റെ പ്രതികരണം എന്ന മുന്‍വിധി ആശാസ്യമല്ലെന്ന് കെ സിബിസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. തീവ്രവാദ നീക്കങ്ങളെക്കുറിച്ചും ലഹരി മ രുന്ന് മാഫി യയെക്കുറിച്ചും അന്വേഷിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.
കൊച്ചി: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിന് പിന്തുണയുമാ യി കേരള കാത്തോലിക് ബിഷപ്പ്സ് കൗണ് സില്. ബിഷപ്പ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല. വര്‍ഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിന്റെ പ്രതികരണം എന്ന മുന്‍വി ധി ആശാസ്യമല്ലെന്ന് കെസിബിസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമൂദായിക ഐക്യവും സഹവര്‍ത്തിത്വവുമാണ്.തീവ്രവാദ നീക്കങ്ങളെക്കുറിച്ചും ലഹരിമരുന്ന് മാഫിയയെ ക്കുറിച്ചും അന്വേഷിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.കെ സി ബി സി വക്താവ് ഫാദര്‍ ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയാണ് വാര്‍ത്താ ക്കുറിപ്പി ലൂടെ ഇക്കാര്യം അറിയിച്ചത്.
പരാമര്‍ശം ഏതെങ്കിലും ഒരു സമൂഹത്തിന് എതിരല്ലെന്നും മതങ്ങളുടെ പേരുപയോഗിച്ച് സാമൂഹി ക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ഗൗരവുമാ യി കാണണമെന്നും സഭ വ്യക്തമാക്കി. ബിഷപ്പ് പറ ഞ്ഞ കാര്യങ്ങള്‍ പൊതു സമൂഹം ഉത്തരവാദിത്തത്തോടെ ചര്‍ച്ച ചെയ്യണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സാമൂഹികമൈത്രി നിലനിര്‍ത്താന്‍ സമുദായ നേതൃത്വം ശ്രമിക്കണമെന്നും കെസി ബിസി അറിയിച്ചു. തീവ്രവാദ-മയക്കുമരുന്ന് മാ ഫിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അന്വേ ഷണം വേണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ബി ഷപ്പ് ചെയ്തതെന്നും കെസിബിസി വ്യക്തമാക്കി.
അതേസമയം, നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി വിശ്വാസി കളുടെ റാലി നടന്നു. പി സി ജോര്‍ജ് ഉള്‍പ്പെ ടെയുള്ള നിരവധിയാളുകള്‍ റാലിയില്‍ സംസാരിച്ചു. നേരത്തെ രാഷ്ട്രീയ നേതാക്കളും മുസ്ലിം സംഘടനകളും ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിന് എ തിരെ രംഗത്തെത്തിയിരുന്നു. മാത്രമല്ല നിരവധി പ്രതിഷേധ പ്രകടങ്ങളും മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതിനെതിരെയാണ് ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി ക്രിസ്ത്യന്‍ വിശ്വാസികള്‍ രംഗത്തെത്തിയത്. വിവിധ ക്രിസ്ത്യന്‍ സംഘടനകളും ഒപ്പം വിശ്വാസികളും ചേര്ന്നാ ണ് റാലി സംഘടിപ്പിച്ചത്. നര്‍ക്കോട്ടിക്ക് ജിഹാദ് എന്ന ബിഷപ്പിന്റെ പരാമര്‍ശതിന്മേല്‍ കേന്ദ്ര ഏജ ന്‍സികളുടെ അന്വേഷണം വേണമെന്നാണ് ആവശ്യം.
എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ഈ വിഷയം അന്വേഷിക്കണം എന്നാണ് വിശ്വാസികളു ടെ ആവശ്യം.അത്തരത്തിലുള്ള പ്ലക് കാര്‍ഡു കള്‍ ഉയര്‍ത്തിയാണ് അന്വേഷണാവശ്യവുമായി ബി ഷപ്പ് ഹൗസിനു മുന്നില്‍ റാലി സംഘടിപ്പിച്ചത്. പാലായിലെ വിവിധ രാഷ്രീയ പാര്‍ട്ടിയിലെ പ്രമുഖര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.