നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാ രിന്റെ നേട്ടങ്ങള്‍ അടക്കമുള്ളവ എണ്ണിപ്പറഞ്ഞ ഗവര്‍ണര്‍, കേന്ദ്രസര്‍ക്കാരിനെ വിമര്‍ ശിക്കുന്ന ഭാഗങ്ങളും വായിച്ചു
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ ക്കാരിന്റെ നേട്ടങ്ങള്‍ അടക്കമുള്ളവ എണ്ണിപ്പറഞ്ഞ ഗവര്‍ണര്‍, പിന്നീട് നേരിട്ട് പ്രസംഗത്തിന്റെ അവസാ നഭാഗത്തേക്ക് കടക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങളും ഗവര്‍ണര്‍ വായിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്. ജിഎസ്ടി വിഹിതമാ യ 6,500 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടിയില്ല.കോവിഡ് മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറ ഞ്ഞു. കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും നയപ്ര ഖ്യാപനത്തിനിടെ ഗവര്‍ണര്‍ പറഞ്ഞു.
കോവിഡ് അതിജീവനത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭി ച്ചത്. സൗജന്യമായി വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെ ന്നും കോവിഡിനെ ഫലപ്രദമായി പ്രതിരോ ധിക്കാന്‍ ആരോഗ്യസംവിധാനങ്ങള്‍ക്ക് കഴിഞ്ഞതായും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃ ദമായ യാത്രാ സൗകര്യമാണ് സില്‍വര്‍ ലൈനിലൂടെ കേരളത്തിനു ലഭിക്കുകയെന്ന് ഗവര്‍ണര്‍ നയപ്രഖ്യാ പന പ്രസംഗത്തില്‍ പറഞ്ഞു. കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം ന ല്‍കാനായി എന്നും ഗവര്‍ണര്‍ പറഞ്ഞു.
തമിഴ്നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജന ങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാട്. എല്ലാ അപേക്ഷകളും ഡിജിറ്റലാക്കും. സ്വയം സര്‍ട്ടിഫൈ ചെയ്ത് വ്യക്തികള്‍ക്ക് അപേക്ഷകള്‍ നല്‍കാമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
‘ഗോ ബാക്ക്’ വിളിക്കും ഇറങ്ങിപ്പോക്കിനുമിടയില്‍ നയപ്രഖ്യാപന പ്രസംഗം
പ്രതിപക്ഷത്തിന്റെ ‘ഗോ ബാക്ക്’ വിളിക്കും ഇറങ്ങിപ്പോക്കിനുമിടയിലാണ് ഗവര്‍ണര്‍ നയപ്രഖ്യാ പന പ്രസംഗം തുടര്‍ന്നത്. പ്രതിപക്ഷ ബഹളം ശക്തമായതോടെ ഗവര്‍ണര്‍ ക്ഷുഭിതനായി. പ്ര തിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഉത്തരവാദിത്തം മറക്കരുതെന്നും ഗവര്‍ണര്‍ പ്രതിപ ക്ഷത്തെ ഓര്‍മ്മിപ്പിച്ചു. പ്രസംഗിക്കാനുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശ്രമം ഗവര്‍ ണര്‍ തടയുകയും ചെയ്തു.
പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷം സഭ ബഹി ഷ്‌കരിച്ചതിനെത്തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതും ഒഴിവാക്കി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ എണ്ണിപ്പറഞ്ഞപ്പോഴും, പ്രതിപക്ഷം ബഹളം ഉണ്ടാ ക്കിയപ്പോഴും ഭരണപക്ഷ എംഎല്‍എമാര്‍ നിസംഗത പാലിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങളെക്കു റിച്ച് ഗവര്‍ണര്‍ വായിച്ചപ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും മുതിര്‍ന്നില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.