പ്രതീകാത്മക ചിത്രം
നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി കറങ്ങിയ കുട്ടി റൈഡര്‍ പിടിയില്‍. ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടമ ശ്ശേരി സ്വദേശിയായ കുട്ടി റൈഡര്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി വിലസുന്നത് ശ്രദ്ധയില്‍പ്പെട്ടത്
കൊച്ചി : നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി കറങ്ങിയ കുട്ടി റൈഡര്‍ പിടിയില്‍. ആലുവ യില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയി ലാണ് കുട്ടമശ്ശേരി സ്വദേശിയായ കുട്ടി റൈഡര്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ ഗേള്‍ഫ്രണ്ടുമായി വിലസുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വാഹനം പരിശോധിക്കാനായി നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും വേഗത്തില്‍ ഓടിച്ചു പോയി.
ബൈക്കിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷന്‍ നമ്പര്‍ നമ്പര്‍ ഉദ്യോഗസ്ഥരുടെ ശ്ര ദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് രജിസ്ട്രേഷന്‍ നമ്പര്‍ വഴി എംവിഡി ഉടമയെ കണ്ടുപിടിച്ചു. എന്നാല്‍ ബൈക്ക് വിറ്റ് പോയതാണെന്ന് ഉടമ അറിയിച്ചു. ഇയാള്‍ പുതിയ ഉടമയുടെ നമ്പര്‍ നല്‍കുകയും ചെയ്തു. നാല് ആ ളുകളുടെ കൈകളില്‍ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2021-ല്‍ ഈ വാഹനത്തിനെതിരെ എടുത്ത കേസില്‍ നിന്ന് അന്ന ത്തെ ഉടമയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഈ വാഹനം വില്‍ക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി മുഖാന്ത രമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.
ഇപ്പോള്‍ വാഹനം സ്വന്തമായിട്ടുള്ളയാളുടെ അനുജന്റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരി ശോധന നടത്തിയപ്പോള്‍ വാ ഹനം ഉപയോഗിച്ചിരുന്നത്. സുഹൃത്തിന്റെ വാഹനത്തിന് സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാ നെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത്. അന്വേ ഷണം നടത്തി കുട്ടമശ്ശേ രിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈ വറെ കൈയോടെ പൊക്കി. കുട്ടി റൈഡര്‍ക്കെതിരെ ലൈ സന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനും ഉടമയ്ക്കെതിരെ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റാത്തതിനും കേസെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.