Breaking News

നടി ചിത്ര വിട പറഞ്ഞു, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചെന്നൈയില്‍ വെച്ചാണ്‌ മരണമുണ്ടായത്. സംസ്‌കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ മലയാള നടി ചിത്ര അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാത ത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചെന്നൈയില്‍ വെച്ചാണ്‌ മരണമുണ്ടായത്. സംസ്‌കാരം വൈകീട്ട് 4 മണി ക്ക് ചെന്നൈ സാലിഗ്രാമത്തില്‍ നടക്കും.

തമിഴ്, മലയാളം. തെലുങ്കു അടക്കം വിവിധ ഭാഷകളിലായി ചെറുതും വലുതുമായ നൂറിലേറെ സി നിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അമരം, ഒരു വടക്ക ന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസു രം, ആട്ടക്കലാശം, ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിത യായിരുന്നു ചിത്ര. മോഹന്‍ലാലിന്റെ നായികയായി എത്തിയ ആട്ടക്കലാശം ആയിരുന്നു മലയാള ത്തിലെ ആദ്യ ചിത്രം.

അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയില്‍ ബാലതാരമായി ചലച്ചിത്ര രംഗത്തെത്തി. രാജപാര്‍ വൈയിലൂടെയാണ് പ്രധാന വേഷത്തിലെത്തുന്ന ത്. തുടര്‍ന്ന് സന്ദര്‍ഭം, ഇവിടെ ഇങ്ങനെ, മകന്‍ എന്റെ മകന്‍, കഥ ഇതുവരെ, ഉയരും ഞാന്‍ നാടാകെ, പത്താമുദയം, പഞ്ചാഗ്‌നി, ശോഭ്രാജ്, മുക്തി, അസ്ഥികള്‍ പൂക്കുന്നു, ഒരു വടക്കന്‍ വീരഗാഥ, കളിക്കളം, മാലയോഗം, അമരം, നാടോടി, അദ്വൈ തം, കമ്മീഷണര്‍, ദേവാസുരം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

1965 ല്‍ മാധവന്‍-ദേവി ദമ്പതികളുടെ രണ്ടാമത്തെ മകളായി കൊച്ചിയിലാണ് ചിത്രയുടെ ജനനം. വിജയരാഘവനാണ് ഭര്‍ത്താവ്. മഹാലക്ഷ്മി മകളാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

 

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

19 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.