കൊച്ചി : നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി യെ കുറിച്ച് അറിയില്ലെന്നും ദീലീപിന്റെ മൊഴി. പൊലീസ് ക്ലബില്‍ വെച്ച് ഇന്ന് നടത്തിയ ചോദ്യം ചെയ്യ ലിലാണ് പുതിയ വെ ളിപ്പെടുത്തല്‍. ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടു. കേസില്‍ ദിലീ പിനെ നാളെയും ചോദ്യം ചെയ്യും.
നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും സംവിധായകന്‍ പി. ബാ ലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ പുനരന്വേഷണത്തിലേക്ക് എത്തിച്ചത്. അ ന്വേഷ ണത്തില്‍ ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകള്‍ അന്വേഷണ സംഘം പരിശോ ധിച്ചിരു ന്നു. ഇതില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കിട്ടുകയും ചെയ്തിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ളവരു ടേതുള്‍പ്പെട്ട വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും ഈ ഫോണുകളില്‍ നിന്ന് നശിപ്പിച്ചതായി ക ണ്ടെത്തിയിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഫൊറന്‍സിക് വിദഗ്ദ്ധരുടെ സഹായത്താല്‍ തിരി കെയെടുത്തി ട്ടുണ്ട്.
കേസില്‍ ദിലീപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.നടിയെ ആക്രമിച്ച് തുടര്‍ന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപി ന്റെ പക്കല്‍ എത്തിയോ, കേസിലെ മുഖ്യ പ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായ കന്‍ ബാലചന്ദ്രകുമാര്‍ അടക്കമുളളവര്‍ നല്‍കിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ എന്നിവയെല്ലാമാണ് ദിലീപില്‍ നിന്ന് പൊലിസിന് അറിയാനു ണ്ടാ യിരുന്നത്.
ആലുവ പോലീസ് ക്ലബ്ബില്‍ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ മേല്‍നോട്ട ത്തിലാ ണ് ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെ പി ഫിലിപ്, ക്രൈം ബ്രാഞ്ച് എസ്പിമാരായ കെ എസ് സുദര്‍ശന്‍, എം ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ്പി ബൈജു പൗലോസ് എന്നിവരും ഉണ്ടായിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.