നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സര്‍ക്കാര്‍ അതിജീവി തയ്‌ക്കൊപ്പ മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോ ട്ടു പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പിണറായി വിജയന്‍
കൊച്ചി: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പിണറായി വിജയന്‍ പറഞ്ഞു.
എത്ര ഉന്നതനായാലും കേസിനു മുന്നില്‍ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. ഒരു കൈവിറ യലും പൊലീസിനുണ്ടായില്ല. പൊലീസിന്റെ കൈകള്‍ക്കു തടസ്സമി ല്ല. ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാടും വ്യക്തമായി. യുഡിഎഫ് ആയിരുന്നുവെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?. കൈപ്പി ടിയിലിരുന്നത് നഷ്ടപ്പെടു മെന്നു കണ്ടാണ് യുഡിഎഫ് പ്രചാരണം. ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചതുപോലെ കേസില്‍ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാണം മൂര്‍ച്ഛിച്ച് വരുമ്പോഴുണ്ടാവുന്ന അങ്കലാപ്പ് ആണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നി ന്നുണ്ടാകുന്നത്. ഇനിയങ്ങോട്ട് പലതരത്തിലും നെറികെട്ട രീതിയി ലുള്ള പ്രചാരണം ഉണ്ടാകും. എന്നാല്‍ അതൊന്നും ഇവിടെ ഏശില്ലെന്ന് ഉറപ്പായിട്ടുണ്ട്. കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ടൊന്നും ആ രും രക്ഷപ്പെടാന്‍ പോകു ന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ എന്തെങ്കിലും കെട്ടുകഥകള്‍ ഉണ്ടാ യേക്കും. വോട്ടെടുപ്പ് അടുക്കുമ്പോള്‍ ഇതിനെക്കാള്‍ നില തെറ്റിയ അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പോ യെന്നുവരാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.