ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടിയെ ആക്രമിച്ച ദൃശ്യം ചോര്‍ന്നുവെന്ന് ആക്ര മണത്തിന് ഇരയായ നടി. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാര ണ കോടതിയില്‍ സ്ഥിരീകരിച്ചത്
കൊച്ചി : ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടിയെ ആക്രമിച്ച ദൃശ്യം ചോര്‍ന്നുവെന്ന് ആക്രമണത്തി ന് ഇരയായ നടി. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരി ച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും നടി വ്യക്തമാക്കി.
ആക്രമിച്ച ദൃശ്യം ചോര്‍ന്ന സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ഹൈക്കോടതി ചീ ഫ് ജസ്റ്റിസ്, സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, എന്നിവര്‍ക്ക് നടി കത്ത് നല്‍കി. കേസില്‍ പ്രതി യായ ദിലീപിന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങള്‍ അ യച്ചോ എന്നും പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വ കാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന ന ടത്തിയ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ശബ്ദപരിശോധ നയ്ക്ക് ഹാജരാകാന്‍ നോട്ടീസ്. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രതികളുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നോ ട്ടീസ് പതിച്ചു. നേരിട്ടും അഭിഭാഷകര്‍ മുഖേനയും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാത്ത സാഹചര്യത്തി ല്‍ ദിലീപിന്റെ ആലുവ പാലസിന് സമീപമുള്ള വീട്ടില്‍ നോട്ടീസ് പതിക്കുകയായിരുന്നു. വധഗൂഢാലോച നക്കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പുറപ്പെടുവിക്കും.
‘ഡിവൈഎസ്പി ബൈജു പൗലോസിന്റെ കാര്‍ നമ്പര്‍ മംഗളൂരുവിലെ ഫോണിലേക്ക് അയച്ചു’
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗ ലോസിന്റെ സ്വകാര്യ കാറിന്റെ നമ്പര്‍ ദിലീപിന്റെ ഡ്രൈവര്‍ മംഗളൂരു വി ലെ ഫോണിലേക്ക് അ യച്ചുവെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയാണ് മംഗളൂരുവിലെ ഒരു മൊ ബൈല്‍ നമ്പറിലേക്ക് കാറിന്റെ നമ്പര്‍ അയച്ചത്.
അപ്പുണ്ണി ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇതേ വാഹനത്തിന്റെ നമ്പര്‍ ന ടന്‍ ദിലീപിന്റെ ഫോണിലേക്കും അപ്പുണ്ണി എസ്എംഎസായി അയച്ചതിന്റെ തെളിവുകള്‍ ലഭി ച്ചു. ദിലീപ് റിമാന്‍ഡിലായിരുന്ന ദിവസങ്ങളിലാണ് ബൈജുവിന്റെ കാറിന്റെ നമ്പര്‍ അപ്പുണ്ണി ദിലീപിന്റെ ഫോണിലേക്ക് അയച്ചിട്ടുള്ളതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.