Breaking News

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം, റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സംവിധായക ന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ വിചാരണ കോ ടതിയുടെ നിര്‍ദേശം. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന്റെ ബന്ധത്തെ ക്കുറിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടു ത്തി കോടതിക്ക് കൈമാറി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ വിചാരണ കോടതിയുടെ നിര്‍ദേശം. കേ സിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന്റെ ബന്ധത്തെക്കുറിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാറി ന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി കോടതിക്ക് കൈമാറി. ഇക്കാര്യത്തില്‍ 20ന് അകം അന്വേ ഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. കേസ് വീണ്ടും 20ന് പരിഗണിക്കും.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടെന്നാണു സം വിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനാണെ ന്നാണ് ദിലീപിന്റെ വാദം.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി പ്രത്യേക കോടതിയില്‍ ഇന്ന് പരിഗണിക്കെത്തിയെങ്കിലും അപേ ക്ഷ പിന്നീടു പരിഗണിക്കാന്‍ വിചാരണ ക്കോടതി മാറ്റി. കേസിലെ സാക്ഷികളും പ്രോസിക്യൂഷനും ഇന്ന് ഹാജരായില്ല.നിലവിലുള്ള പ്രോസിക്യൂട്ട ര്‍ രാജിവച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള സാവകാശ വും കോടതി നല്‍കി.

പൊലീസ് മേധാവിക്ക് ദിലീപിന്റെ പരാതി,
മുഖ്യമന്ത്രിക്ക് കത്തയച്ച് നടി

കേസില്‍ സാക്ഷി വിസ്താരം തുടങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ യാത്രകളും ടെലിഫോണ്‍ വിളികളും പരിശോധിക്കണമെന്നാവശ്യപ്പെട്ടു നടന്‍ ദിലീപ് സംസ്ഥാന പൊ ലീസ് മേധാവിക്ക് പരാതി നല്‍കി. ക്വട്ടേഷന്‍ പ്രകാരം തന്നെ തട്ടിക്കൊ ണ്ടു പോയി പീഡിപ്പിച്ചു ദൃ ശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം നടത്തണ മെന്ന് അഭ്യര്‍ഥിച്ചു നടി മുഖ്യമന്ത്രി ക്കു കത്തയച്ചിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.