Breaking News

നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന് പങ്ക് ?; നിര്‍ണായക ശബ്ദരേഖ പുറത്ത്, കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദ രേഖ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ ബന്ധു സുരാജും ശര ത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. ഗൂഢാലോചനയില്‍ കാവ്യയ്ക്ക് ബ ന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ ബ ന്ധു സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തു ക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു.

ശരത്തും സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജും തമ്മിലുള്ള  ഒന്‍പതര മിനുട്ട് നീളുന്നതാണ് ഓഡിയോ. ഇതില്‍ കാവ്യയുടെ പങ്കിനെപറ്റി സുരാജ് ശരത്തിനോട് സംസാരിക്കുന്നുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യ യെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സുരാജ് പറയുന്നു.

കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്ത മാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്. അതേസമയം കാവ്യമാധാവന് അന്വേഷണസംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്ച ഹാജരാകാനാ ണ് നോട്ടീസ്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍.

കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെ ങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടാ യിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബു ദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യ ത്തിന് കാരണം.’ ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമാണെന്നും സുരാജ് ശരത്തിനോട് പറയുന്നുണ്ട്.

കേസില്‍ തിങ്കളാഴ്ച തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസില്‍ ഇനിയും കാര്യങ്ങള്‍ തെളിയിക്കപ്പെ ടാനുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടു ത്തേണ്ട നിലയിലാണ് അന്വേഷണ സംഘം. ഇതിന് ഈ ഓഡിയോ ക്ലിപ് സഹായമാകും.

നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കി. ദി ലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭി ഭാഷകനായ സുരേഷ് മേനോന്‍ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടര്‍ ഹൈ ദരാലിയും സൂരജും തമ്മില്‍ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.

“വെറുതെ ആള്‍ക്കാര് പറയുന്നത് കേട്ടുകൊണ്ട് ചേട്ടാ..”

‘വെറുതെ ആള്‍ക്കാര് പറയുന്നത് കേട്ടുകൊണ്ട് ചേട്ടാ.. കേസില്‍ വാലിഡായിട്ടുള്ള എവിഡന്‍സും പോയിന്റ്സും എല്ലാം നമ്മുടെ കൈയ്യില്‍ വേണം. വളരെ സെന്‍സേഷ ണലായ കേസില്‍ ഒരു ലോ ജികും ഇല്ലാതെ എന്നെയങ്ങ് വിട്ടേക്ക് എന്നെയങ്ങ് വിട്ടേക്ക് എന്നും പറഞ്ഞ് കൊടുത്താല്‍ അവര ങ്ങ് വിടുമോ? ഇല്ല. അപ്പോള്‍ അതില് എന്തെങ്കിലും സ്ട്രോങ് സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്സ് കൊടു ക്കാതെ എന്നെയങ്ങ് ഒഴിവാക്കെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. സാധാരണക്കാരായ ആള്‍ക്കാര്‍ കേള്‍ക്കുമ്പോ ചുമ്മാ ഇത് കേസ് വലിച്ചുനീട്ടാനുള്ള പരിപാടിയാണെന്ന് വിചാരിക്കും. കേസ് ട്രയലിന് പോകാതെ ഡിസ്ചാര്‍ജ് ഡിസ്ചാര്‍ജ് എന്ന് പറഞ്ഞ് നമ്മള് കേസ് ഡിലേയാക്കുന്നു എന്നു പറയും. ആരായാലും അങ്ങിനെയല്ലേ വിചാരിക്കൂ?.”

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.