തമിഴ് നടന്‍ സന്താനത്തിന്റെ സഹോദരി ജയഭാരതി മരിച്ചത് ബോധപൂര്‍വ്വമുണ്ടാക്കിയ അപകട ത്തിലാണെന്ന് പൊലിസ് കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുപ്രകാശിന്റെ സഹോ ദരന്‍ പ്രസന്ന, ഡ്രൈവര്‍ രാജന്‍ ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്തു
ചെന്നൈ : തമിഴ് നടന്‍ സന്താനത്തിന്റെ സഹോദരി ജയഭാരതി മരിച്ചത് ബോധപൂര്‍വ്വമുണ്ടാക്കിയ അപകടത്തിലാണെന്ന് പൊലിസ് കണ്ടെത്തി. അമേരിക്കയിലുള്ള ഭര്‍ത്താവാണ് പിന്നില്‍ പ്രവര്‍ ത്തിച്ചതെന്നും പൊലിസ് സ്ഥിരീകരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുപ്രകാശിന്റെ സഹോദരന്‍ പ്രസന്ന, ഡ്രൈവര്‍ രാജന്‍ ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയിലുള്ള വിഷ്ണു പ്രസാദിന്റെ അറസ്റ്റിനായി പൊലീസ് എംബസിയെ സമീപിച്ചു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ ലോറി ഇടിച്ചാണ് ജയഭാ രതി മരിച്ചത്. തിരുവള്ളൂര്‍ ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. ദേശീയപാതയ്ക്ക് സമീപ ത്തെ ഇടറോഡില്‍ മരത്തിനും ലോറിക്കുമിടയില്‍ കുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇടിച്ച ശേഷം സ്‌കൂട്ടറില്‍ ജയഭാരതിയെ റോഡിന് സമീപത്തെ മരത്തിനടുത്തേക്ക് ലോറിയില്‍ വലിച്ചു കൊണ്ട് പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിയത് നിര്‍ണാ യകമായി. ലോറി ഡ്രൈവര്‍ രാജനെ ചോദ്യം ചെയ്തതോടെ ക്വട്ടേഷനാണെന്ന് കണ്ടെത്തി.
സംസ്‌കാരം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അഞ്ച് വയസ്സുള്ള കുഞ്ഞിനെ ജയഭാരതിയുടെ വീട്ടു കാരെ ഏല്‍പ്പിച്ചാണ് ഭര്‍ത്താവ് വിഷ്ണു പ്രസാദ് അമേരിക്കയിലേക്ക് മടങ്ങിയത്. പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. ഇതോടെയാണ് ബന്ധുക്കള്‍ സംശയം തോന്നി പൊലീ സിനെ സമീപിക്കുന്നത്.നടന്‍ സന്താനത്തിന്റെ പരാതിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം തിരുവള്ളൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
തിരുവരൂര്‍ ജില്ലയില്‍ താമസിക്കുന്ന ജയഭാരതി ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് യുഎസ്എയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വിഷ്ണു പ്രകാശിനെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാ ക്കിയിരുന്നു . എന്നാല്‍ കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഇരുവരും പിരിഞ്ഞു . ജയഭാരതി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.
ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി ജയഭാരതി വിഷ്ണു പ്രകാശില്‍ നിന്ന് വിവാഹമോചനത്തിന് അപേ ക്ഷ നല്‍കിയിരുന്നു. ഇത് വിഷ്ണു ജോലി ചെയ്തിരുന്ന കമ്പനിയില്‍ പ്രശ്നമുണ്ടാക്കി. കേസ് പിന്‍വലി ക്കാന്‍ ഭര്‍ത്താവ് ജയഭാരതിയെ ഭീഷണിപ്പെടുത്തിയിരുന്നു.ഒടുവില്‍ ജയഭാരതിയെ ഒഴിവാക്കാ നായി സഹോദരന്‍ പ്രസന്നയുടെ സഹായത്തോടെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.