Breaking News

നഗരത്തില്‍ ഹോണ്‍ മുഴക്കരുത്, ഇടതു വശത്തു കൂടെ മാത്രം പോകണം – സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

തലങ്ങും വിലങ്ങും പായരുതെന്നും ശബ്ദമലനികരണത്തിന് വഴിയൊരുക്കുന്ന ഹോണ്‍ അടി പാടില്ലെന്നും കോടതി ഓട്ടോറിക്ഷകള്‍ക്കും നിര്‍ദ്ദേശം നല്‍കി.

കൊച്ചി  : നഗരപരിധിയില്‍ ഹോണ്‍ മുഴക്കരുതെന്ന് സ്വകാര്യ ബസ്സുകള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഓവര്‍ ടേക്ക് ചെയ്തുള്ള യാത്ര വേണ്ട. ഇടതു വശം ചേര്‍ന്നുള്ള ലെയ്ന്‍ വഴി മാത്രം ബസ്സ് ഓടിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ട്രാഫിക് പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നല്‍കും .

പെരുമ്പാവൂരിലെ ഓട്ടോ പെര്‍മിറ്റ് വിഷയത്തില്‍ ആക്ഷേപം ഉന്നയിച്ച കേസ് പരിഗണിക്കവെയാണ് കൊച്ചിയിലെ വിഷയത്തിലും ഹൈക്കോടതി ഇടപെട്ടത്. ബസ്സുകളും ഓട്ടോറിക്ഷകളും തോന്നിയതു പോലെ പായുകയാണെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ മോട്ടോര്‍ വാഹന വകുപ്പിനും ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് നല്‍കും,

നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് താക്കീതും പിന്നീട് ശിക്ഷയും നല്‍കും. വാഹന ലൈസന്‍സ് റദ്ദു ചെയ്യുക, പിഴയൊടുക്കുക എന്നിവയാകും ശിക്ഷ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.