മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെയും ആ മനുഷ്യരും ജീവികളും ജീവിക്കുന്ന പ്രകൃതിയുടെയും മാനിഫെസ്റ്റോ ആണ് പ്രേമന്‍ ഇല്ലത്തിന്റെ ഈ നോവലിലൂടെ രേഖപ്പെടുത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ നഗരമാണ് മുംബൈ. മുംബൈയിലൂടെ ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിക്കാം. വ്യവസായവളര്‍ച്ചയുടെയും അതിന്റെ അധോലോകത്തിന്റെയും മാഫിയാ ചരിത്രവും വായിക്കാം. ഒരേസമയം ബഹുസ്വരതയുടെ സംസ്‌കാരം ആര്‍ജ്ജിച്ചെടുക്കുന്നതെങ്ങനെയെന്ന് പറയാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ്. ഇതിലെ ഓരോ കഥാപാത്രങ്ങളിലും മണ്ണിലും ഈ പുസ്തകം കൈയിലെടുക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും വിശപ്പിന്റെയും ദാഹത്തിന്റെയും പ്രണയത്തിന്റെയും കലഹത്തിന്റെയും സ്പര്‍ശമുണ്ട്.
ഓരോ കഥാപാത്രങ്ങളിലും നിങ്ങള്‍ക്കു നിങ്ങളെ കണ്ടെത്താന്‍ കഴിയും. സ്ഥൂലതയില്‍ മുംബൈകാര്‍ ആവുമ്പോഴും സൂക്ഷ്മാംശത്തില്‍ ഓരോ ആളും ഓരോ മുംബൈയെ ഉള്ളില്‍ ഒതുക്കുന്നു. നഗരത്തിന്റെ ഉല്പത്തിയോളം നീണ്ട് ചെല്ലുന്ന ചരിത്രാഖ്യാനങ്ങളും, സ്വാതന്ത്ര്യ സമരവും, ഗാന്ധിയും ജിന്നയും വിഭജന വ്യഥകളും, വായനയിലേക്ക് കടന്നുവരുന്നു.
ബഹുസ്വരതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ചാരുതയാര്‍ന്ന മൂല്യബോധം ഈ നോവലിനു കരുത്തേകുന്നു. വായനക്കാരന്റെ ഉള്ളം തൊടുന്ന കഥാഗതിയും അവിസ്മരണീയ കഥാപാത്രങ്ങളും, ലളിതമായ ആഖ്യാനവും, ഈ പുതുകാല നോവലിനെ വായനയോടടുപ്പിക്കുന്നു. ആധുനികതയുടെ അടയാളപുസ്തകങ്ങളിലൊന്നായ ആള്‍ക്കൂട്ടം നോവല്‍ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ മുംബൈ നഗരം മറ്റൊരു നോവല്‍ വായനയിലേക്ക് നഗരത്തിന്റെ മാനിഫെസ്റ്റോ പ്രേമന്‍ ഇല്ലത്ത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.