കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടി ഞ്ഞാറെ തറയില്‍ സുബേദാര്‍ എം. ശ്രീജി ത്തിന്റെ (42) മൃതദേഹം ഇന്ന് രാവിലെ സൈനിക ബഹുമതിക ളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു
കോഴിക്കോട് : കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ സുബേദാര്‍ എം. ശ്രീജി ത്തിന്റെ (42) മൃതദേഹം ഇന്ന് രാവിലെ സൈനിക ബ ഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വനംമന്ത്രി എ.കെ. ശ ശീന്ദ്ര ന്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു.
ശ്രീജിത്തിന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തില്‍പ്പെട്ട സ്ഥലമായതി നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു. നൂറുകണക്കിന് പേരാണ് ശ്രീജിത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കുടുംബവീട്ടിലേക്ക് എത്തിയത്.
ഇന്നലെ രാത്രി സുലൂര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹം കോയമ്പത്തൂര്‍ മിലിട്ടറി സ്റ്റേഷന്‍ കമാണ്ടറും വ്യോമസേനാ ഉദ്യോഗ സ്ഥരും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്.
ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാക്കിസ്താന്‍ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നായിബ് സുബേദാര്‍ എം. ശ്രീജിത്ത് അടക്കം രണ്ടു ജ വാന്‍മാര്‍ വീരമൃത്യു വരിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.