ധനവിഭജനത്തിൽ കേരളത്തിന്‌ അർഹമായ പരിഗണന ഉറപ്പാക്കണം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

തിരുവനന്തപുരം : രാജ്യത്തിന്റെ പൊതുഫണ്ടിൽ കേരളത്തിന്‌ അർഹമായ പരിഗണന ഉറപ്പാക്കുന്ന ശുപാർശകൾ പതിനാറാം ധനകാര്യ കമ്മിഷനിൽനിന്ന്‌ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക്‌ വഹിക്കുന്ന കേരളത്തിന്‌ ഇതിനുള്ള അവകാശമുണ്ടെന്നും പതിനാറാം ധനകാര്യ കമ്മിഷൻ അംഗങ്ങളുമായി നടന്ന ചർച്ചയിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. 
അനന്യമായ സവിശേഷതകളുള്ള സംസ്ഥാനമാണ്‌ കേരളം. അതിനനുസരിച്ച്‌ നമ്മുടെ ആവശ്യങ്ങളിലും സവിശേഷതകൾ പ്രകടമാണ്‌. അക്കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ്‌ സംസ്ഥാനം ധനകാര്യ കമ്മിഷന്‌ നിവേദനം സമർപ്പിച്ചതെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ധനവിഹിതത്തിൽ ഞെട്ടിക്കുന്ന തരത്തിലുള്ള കുറവുണ്ടായിട്ടും കേരളം അടിസ്ഥാന സൗകര്യ വികസന മേഖലയിലും സാമൂഹിക സുരക്ഷയിലും ക്ഷേമത്തിലും വലിയ മുന്നേറ്റമാണ്‌ കാഴ്‌ച വയ്‌ക്കുന്നത്‌. എന്നാൽ, ഇത്തരത്തിൽ അധികകാലം മുന്നോട്ടുപോകാൻ സംസ്ഥാനത്തിനാകില്ല. പത്താം ധനകാര്യ കമ്മിഷൻ മുതൽ ഇങ്ങോട്ട്‌ സംസ്ഥാനത്തിനുള്ള ധനവിഹിതം വെട്ടിക്കുറയ്‌ക്കുന്ന സ്ഥിതിയാണുള്ളത്‌.
പത്താം ധനകാര്യ കമ്മിഷൻ 3.88 ശതമാനം വിഹിതം അനുവദിച്ചത് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകളിലേക്ക്‌ എത്തിയപ്പോഴേയ്‌ക്കും 1.92 ശതമാനമായി ചുരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമ്മിഷൻ ഗ്രാന്റിലും ഇതേ സ്ഥിതിയാണുള്ളത്‌. പത്താം ധനകാര്യ കമ്മിഷൻ അനുവദിച്ച 4.54 ശതമാനം പതിനഞ്ചാം ധനകാര്യ കമ്മിഷൻ കാലത്തേയ്‌ക്ക്‌ എത്തിയപ്പോൾ 2.68 ശതമാനമായി ചുരുങ്ങി. കോവിഡ്‌ സംസ്ഥാന സമ്പദ്‌ഘടനയ്‌ക്ക്‌ വലിയ ആഘാതമാണ്‌ വരുത്തിയത്‌. പ്രളയം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, റവന്യു കമ്മി ഗ്രാന്റ്‌ നിർത്തിയത്‌, ജിഎസ്‌ടി നഷ്ടപരിഹാരം അവസാനിപ്പിച്ചത്‌, കടമെടുപ്പ്‌ അവകാശം വെട്ടിയത്‌ തുടങ്ങിയവ സംസ്ഥാനത്തിന്‌ വലിയ വരുമാന നഷ്ടമുണ്ടാക്കിയിട്ടുണ്ട്‌. ഇത്‌ പരിഹരിക്കാൻ ഉതകുന്ന കേന്ദ്ര ധനവിഹിതം ഉറപ്പാക്കാൻ പതിനാറാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്യണം. 
കേരളം പടുത്തുയർത്തിയ നേട്ടങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഒഴിവാകണം. ദേശീയ ജനസംഖ്യാ നിയന്ത്രണ പരിപാടി ഫലപ്രദമായി നടപ്പാക്കിയതിന്റെ പേരിൽ കഴിഞ്ഞ ധനകാര്യ കമ്മിഷനിൽനിന്ന്‌ കേരളത്തിന്‌ പ്രതികൂലമായ നിലപാടുണ്ടായി. അത്‌ തിരുത്തണം. ജനസംഖ്യ ഒരു സൂചകമായി സ്വീകരിക്കുന്നതിനുപകരം ജനസാന്ദ്രത പരിഗണിക്കണം. ഉയർന്ന പ്രതിശീർഷ വരുമാനത്തിന്റെ പേരിൽ സംസ്ഥാനത്തിന്‌ അവകാശപ്പെട്ട ധന വിഹിതങ്ങൾ കുറയ്‌ക്കുന്നത്‌ നീതിപൂർവമായ നടപടിയല്ല.
ഉയർന്ന പ്രതിശീർഷ വരുമാനം മൂലം വർധനവ്‌ സാധ്യമാകുന്ന വ്യക്തിഗത, കോർപറേറ്റ്‌ ആദായ നികുതികളിൽ സംസ്ഥാനത്തിന്‌ പങ്കാളിത്തമില്ല. മാത്രമല്ല, സംസ്ഥാന ട്രഷറിയെയും സമ്പദ്‌ഘടനയെയും സ്വാധീനിക്കാൻ കഴിയുന്ന നിലയിലേക്ക്‌ ചരക്ക്‌ സേവന നികുതി വളർന്നിട്ടുമില്ല. കേരളം വികേന്ദ്രീകരണത്തിന്‌ മാതൃകയാണ്‌. അധികാരങ്ങളും സംവിധാനങ്ങളും സമ്പത്തും ഇത്രയേറെ വികേന്ദ്രീകരിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ നൽകിയ മറ്റൊരു സംസ്ഥാനവുമില്ല. ഇതിന്‌ പിഴയിടുന്നയിന്‌ പകരം പാരിതോഷികമാണ്‌ ധനകാര്യ കമ്മിഷനിൽനിന്ന്‌ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.