Breaking News

ദൗത്യം വിജയം : അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റും; കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ

ജിപിഎസ് റേഡിയോ കോളര്‍ ഘടിപ്പിച്ച് അരിക്കൊമ്പനുമായി ദൗത്യം സംഘം ഉടന്‍ കുമളിയിലേക്ക് തിരിക്കും. ചിന്നക്കനാലില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് വേ ണം ആനയെ പെരിയാര്‍ റിസര്‍വ് വനമേഖലയില്‍ എത്തിക്കാന്‍ സാധിക്കുക.

ഇടുക്കി : മണിക്കൂറുകളുടെ നീണ്ട ശ്രമത്തിനൊടുവില്‍ തളച്ച അരിക്കൊമ്പന്‍ എന്ന കാട്ടാനയെ കുമളി യി ലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. കുമളിയിലെ പെരിയാര്‍ കടുവ സങ്കേ തത്തില്‍ സീനിയറോട വന മേഖല യി ലേക്കാണ് മാറ്റുക. ഇതെ തുടര്‍ന്ന് കുമളി ഗ്രാമപഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേ ഖലയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് സീനിയറോട. ജിപിഎസ് റേഡിയോ കോളര്‍ ഘടിപ്പിച്ച് അരിക്കൊമ്പനുമായി ദൗത്യം സംഘം ഉടന്‍ കുമളിയിലേക്ക് തിരിക്കും. ചിന്നക്കനാലില്‍ നിന്നും മൂന്ന് മണി ക്കൂര്‍ യാത്ര ചെയ്ത് വേണം ആനയെ പെരിയാര്‍ റിസര്‍വ് വന മേഖലയില്‍ എത്തിക്കാന്‍ സാധിക്കുക.

ചിന്നക്കനാലിലെ പ്രദേശവാസികളെ വിറപ്പിച്ച അരിക്കൊമ്പനെ മണിക്കൂറുകള്‍ക്ക് നീണ്ട ശ്രമത്തിനൊ ടുവിലാണ് തളച്ചത്. ആനയെ തളച്ച് ദൗത്യം സംഘം അരിക്കൊമ്പനെ അനിമല്‍ അംബുലന്‍സ് കയറ്റി. ആദ്യ മയക്ക് വെടി വെച്ചതിന് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ദൗത്യ സംഘത്തിനെ അരിക്കൊമ്പ നെ തളയ്ക്കാന്‍ സാധിച്ചത്. ആറ് ബുസ്റ്റര്‍ ഡോസുകളാണ് ആനയ്ക്ക് നല്‍കിയത്. നീണ്ട് നേരത്തെ പ്രതിരോധ ത്തിന് ശേഷമാണ് അരിക്കൊമ്പനെ കുങ്കയാനകളുടെ സഹായത്തോടെ അനിമല്‍ അംബുലന്‍സില്‍ ക യറ്റാന്‍ സാധിച്ചത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതിന് ശേഷം അരിക്കൊമ്പന്‍ ചിന്നക്കനാലിനോട് വിട പറ യും.

കുന്നിന്‍ മുകളില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറ ക്കി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ച ത്. മയക്കുവെടി വയ്ക്കുന്നതിന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് ദൗത്യം പൂര്‍ത്തിയാക്കിയത്. അരിക്കൊമ്പനെ സിമന്റ് പാലം മേഖലയില്‍ എത്തിച്ചാണ് മയക്കുവെടി വച്ചത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാ ണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയാണ് അരി ക്കൊമ്പനെ മയക്കുവെടി വച്ചത്. സംഘങ്ങളായി തിരിഞ്ഞ് പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗ ത്യസംഘം വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് അരി ക്കൊമ്പനെ മയക്കുവെടി വച്ചത്.

അതേസമയം കൊമ്പനെ എങ്ങോട്ട് മറ്റുമെന്നത് ഇതുവരെ വനം വകുപ്പ് വ്യക്തമാക്കിട്ടില്ല. ഇടുക്കിയിലും പറമ്പിക്കുളത്തേക്കും മാറ്റില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം തേക്കടി വന മേഖലയിലേക്കോ കോടനാട്ടേക്കോ അരിക്കൊമ്പനെ മറ്റാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ ട്ടുകളാണ് സൂചിപ്പിക്കു ന്നത്. ഇവയ്ക്ക് പുറമെ മംഗള ദേവി വന മേഖല, പത്തനംതിട്ട ജില്ലയിലെ ഗവ മേഖല യും ആനയെ തുറന്ന് വിടാനുള്ള വനം വകുപ്പിന്റെ പട്ടികയിലുണ്ടെന്നാണ് സൂചന. ഹൈക്കോടതി ഉത്തര വിനെ തുടര്‍ന്നാണ് കൂട്ടിലടയ്ക്കാതെ അരിക്കൊമ്പനെ മറ്റൊരു വന മേഖലയിലേക്ക് വനം വകുപ്പ് മാറ്റാന്‍ ഒരുങ്ങുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.