സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തേണ്ടതിനാലാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍ , 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലേയ്ക്കാണ് ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക ജനുവരി 20 ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പുതിയതായി പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകളും കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും മാര്‍ച്ച് 16 വരെ അതാത് ഇലക്ട്റല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിച്ചിരുന്നു. അവ സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിച്ച് അന്തിമ വോട്ടര്‍പട്ടിക കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ മാര്‍ച്ച് 27 നും കാസര്‍ഗോഡ് ജില്ലയില്‍ ഏപ്രില്‍ 6 നും പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വോട്ടര്‍പട്ടികയുടെ പ്രസിദ്ധീകരണം നീട്ടി വച്ചിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.