ദോഹ : ലോകനേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം നാളെ തുടങ്ങുമെന്ന് ദോഹ ഫോറം ജനറൽ മാനേജർ മഹാ അൽ കുവാരി പറഞ്ഞു. 150 രാജ്യങ്ങളില്‍ നിന്നായി 4500 ലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളിലായാണ് നടക്കുക.
നവീകരണത്തിന്റെ അനിവാര്യത എന്ന പ്രമേയത്തിലാണ് ഇത്തവണ ദോഹ ഫോറം നടക്കുന്നത്. ഷെറാട്ടണ്‍ ഗ്രാന്റ് ഹോട്ടല്‍ വേദിയാകുന്ന ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്ര നേതാക്കളും നയതന്ത്ര വിദഗ്ധരും ചിന്തകരും പങ്കെടുക്കും. 7 രാഷ്ട്ര നേതാക്കളും, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കര്‍ ഉൾപ്പെടെ 15 വിദേശകാര്യ മന്ത്രിമാരും ഇത്തവണ ദോഹ ഫോറത്തിന് പങ്കെടുക്കുന്നുണ്ട്.
150 രാജ്യങ്ങളില്‍ നിന്നായി 4500 ലേറെ പേര്‍ പ്രതിനിധികളായി എത്തുന്ന സമ്മേളനം ജിയോ പൊളിറ്റിക്സ്, സാമ്പത്തികം, നൂതന സാങ്കേതിക വിദ്യകള്‍, സുരക്ഷ, സാംസ്കാരിക നയതന്ത്രം തുടങ്ങി അഞ്ച് വിഷയങ്ങളിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടത്തുക. രണ്ട് ദിവസങ്ങളിലായി നടക്കുന്ന 80 ലേറെ സെഷനുകളില്‍ 300 ലേറെ വിദഗ്ധര്‍ സംസാരിക്കും.
സംഘർഷങ്ങളും അക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിലും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി ശനിയാഴ്ച ആരംഭിക്കുന്ന ഫോറത്തിന്റെ 22-ാമത് എഡിഷൻ മാറുമെന്ന് ദോഹ ഫോറം ജനറൽ മാനേജർ മഹാ അൽ കുവാരി പറഞ്ഞു.
ദ്വിദിന സമ്മേളനം ആശയങ്ങൾ കൈമാറാനും ഫലപ്രദവുമായ പരിഹാരങ്ങൾക്കുള്ള വഴികൾ കണ്ടെത്താനുമുള്ള സുപ്രധാന അവസരമായിരിക്കുമെന്നും അൽ കുവാരി പറഞ്ഞു. പരസ്പര ധാരണ കൈവരിക്കുന്നതിനും ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ഒരു പ്രേരകശക്തിയെന്ന നിലയിൽ സഹകരണത്തിന്റെ പ്രാധാന്യത്തെയാണ് ഈ ആഗോള ഫോറം ഉയർത്തിക്കാട്ടുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.