Breaking News

ദോഹ ഫോറം 22-ാമത് എഡിഷൻ ഖത്തർ അമീർ ഉദ്ഘാടനം ചെയ്തു.

ദോഹ : ‘നവീകരണത്തിന്റെ അനിവാര്യത’ എന്ന പ്രമേയത്തിൽ നടക്കുന്ന ദോഹ ഫോറം 22–ാമത് എഡിഷൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ നിരവധി രാഷ്ട്രത്തലവന്മാർ പങ്കെടുത്തു. സെനഗൽ പ്രസിഡന്‍റ് ബാസിറൂ ഡിയോമയെ ഫെയ്, ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്‍റ് ലൂയിസ് റോഡോൾഫോ അബിനാദർ, നമീബിയ പ്രസിഡന്‍റ് ഡോ. നംഗലോ എംബുംബ, ബോസ്നിയ ആൻഡ് ഹെർസഗോവിന പ്രസിഡൻസി സെൽജ്ക സിവിജാനോവിച്ച്,  കസാക്കിസ്ഥാൻ പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ്, റുവാണ്ട പ്രസിഡന്‍റ് പോൾ കഗാമെ, സെൻട്രൽ ആഫ്രിക്കൻ  പ്രസിഡന്‍റ് ഫൗസ്റ്റിൻ-ആർചേഞ്ച് ടൗഡേര എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, നിരവധി മന്ത്രിമാർ, വിവിധ രാജ്യങ്ങളുടെ അംബാസിഡർമാർ തുടങ്ങി നിരവധി പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ വച്ച്, അൽ ജസീറ റിപ്പോർട്ടർമാരായ വെയ്ൽ അൽ ദഹ്ദൂഹ്, കാർമെൻ ജൗഖാദർ, സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, എഎഫ്‌പി പത്രപ്രവർത്തകരായ ഡിലൻ കോളിൻസ്, അർമാൻ എഫ്എം ഡയറക്ടർ ക്രിസ്റ്റീന അസ്സി എന്നിവർക്ക് അമീർ ദോഹ ഫോറം അവാർഡ് സമ്മാനിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി, യുഎസ് പ്രഥമ വനിത ഡോ. ജിൽ ബൈഡൻ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും നയരൂപകർത്താക്കളും ഒരുവേദിയിൽ ഒത്തുചേർന്ന് സമകാലിക രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ദോഹ ഫോറം ഇന്നും നാളെയുമായാണ് നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി 80ലേറെ സെഷനുകളിൽ ചർച്ചകളും സെമിനാറുകളും പ്രഭാഷണങ്ങളും നടക്കും. 300 പ്രമുഖ പ്രഭാഷകർ ഫോറത്തിൽ പ​ങ്കെടുക്കും. ജിയോ പൊളിറ്റിക്സ്, സാമ്പത്തികം, നൂതന സാങ്കേതിക വിദ്യകള്‍, സുരക്ഷ, സാംസ്കാരിക നയതന്ത്രം തുടങ്ങി അഞ്ച് വിഷയങ്ങളിലാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.