ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് നേതാക്കള്‍ തന്നെ തട്ടിയെടുത്തെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചതോടെ ദേശീയ പാര്‍ട്ടി ഏതെന്ന് വ്യക്തമായി. ലോക് താന്ത്രിക് ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് ഇഡിക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം: ദേശീയ പാര്‍ട്ടിയുടെ 3.5 കോടി കുഴല്‍പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ വഴിത്തിരിവ്. ഒരു ദേശീയ പാര്‍ട്ടിയുടെ 3.5 കോടിയുടെ കുഴല്‍പ്പണം ഹൈ വേയില്‍ വെച്ച് കവര്‍ന്നതായാണ് ഇതുവരെ വാര്‍ത്തകള്‍ പുറത്തുവന്നത്. സംഭവം വിവാദമായിട്ടും ദേശീയ പാര്‍ട്ടി ഏതെന്ന് വാര്‍ത്തകളില്‍ വ്യക്തമായിരുന്നില്ല.
എന്നാല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് നേതാക്കള്‍ തന്നെ തട്ടിയെടുത്തെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചതോടെ ദേശീയ പാര്‍ട്ടി ഏതെന്ന് വ്യക്തമായി. ലോക് താന്ത്രിക് ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് ഇഡിക്ക് പരാതി നല്‍കിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിച്ച കോന്നി മണ്ഡലത്തിലേക്ക് അടക്കം കൊടുത്തയച്ച പണം ബിജെപി നേതാക്കള്‍ തന്നെ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.
അന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധര്‍മ്മജന്‍ കൊടകര പരാതി നല്‍കിയി രുന്നു.വ്യവസായ ആവശ്യത്തിന് വേണ്ടി കരുതി യിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടന്നായിരുന്നു ഇ യാ ള്‍ പൊലീസിനോട് പറഞ്ഞത്. അന്വേഷണം നടക്കുന്നതുകൊണ്ട് വിവാദത്തില്‍ പ്രതികരിക്കാനി ല്ലെന്ന് ധര്‍മ്മജന്‍ പറഞ്ഞു.
ദേശീയപാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന കോടികള്‍, അപകട ത്തി ല്‍പ്പെട്ട കാറില്‍ നിന്ന് പ്രൊഫഷണല്‍ ഗുണ്ടാ സംഘം തട്ടിയെടുത്തത് മൂന്നര കോടി രൂപയല്ല, 10 കോടി രൂപയോളമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പണം തട്ടിയെടുത്ത സംഭവം ദേ ശീ യപാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ അറിവോടെയെന്നും സംശയം ഉയര്‍ന്നു.
പാര്‍ട്ടിയുടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം കൊണ്ടുവന്നതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ ഭാരവാഹികളിലൊരാളുടെ നിര്‍ദ്ദേശ പ്രകാരം പ്രൊഫഷണല്‍ സംഘമാണ് ഈ പണം തട്ടി യെടുത്തതെന്നും കൈരളി ന്യൂസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായി 12 കോടിരൂപയുടെ ഫണ്ടാണെത്തിയത്. ഏപ്രില്‍ രണ്ടിന് മംഗളൂരു വഴിയാണ് ഇത് കൊണ്ടുവന്നത്. വയനാട്ടില്‍ രണ്ടുകോടി നല്‍കി. ബാക്കി 10കോടി രൂപയുമായി പോകവെ കൊടകരവച്ച് വാഹനാപകടമുണ്ടാക്കി കാറും പണവും തട്ടുകയാ യിരുന്നെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു.
കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി കോണ്‍ട്രാക്ടര്‍ ധര്‍മരാജന്‍ കൊടകരയാണ് പണം നഷ്ട പ്പെട്ടെന്ന് പൊലീസില്‍ പരാതി നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊച്ചിയിലേക്ക് കൊ ണ്ടുപോകുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ് അന്വേ ഷണ ത്തി ല്‍ കാര്‍ പൊളിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ 25 ലക്ഷമല്ല കാറിലുണ്ടായിരുന്നതെന്നും മൂന്നര കോടിയാണെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന ത്തെ പ്രമുഖന്റെ അടുപ്പക്കാരനാണ് ധര്‍മ്മരാജന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.