ഒന്‍പതാം പ്രതിയുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. 23 ലക്ഷം രൂപയും മൂന്ന് പവന്‍ സ്വര്‍ണവുമാണ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ ഒന്‍പതാം പ്രതി ബാബുവിന്റെ വീട്ടില്‍ നിന്നാണ് തുക പിടിച്ചെടുത്തത്
കോഴിക്കോട് : കൊടകരയില്‍ ദേശീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസില്‍ പണം പൊലീസ് കണ്ടെടുത്തു. ഒന്‍പതാം പ്രതിയുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. 23 ലക്ഷം രൂപയും മൂന്ന് പവന്‍ സ്വര്‍ണവുമാണ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ ഒന്‍പതാം പ്രതി ബാബുവിന്റെ വീട്ടില്‍ നിന്നാണ് തുക പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം കോടതിയില്‍ ഏല്‍പിക്കും. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി.
കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കാനായിരുന്നു നീക്കം. പരാതിക്കാരനായ ഡ്രൈവറിന്റെ സഹായിയാണ് പണം കൊണ്ടു പോകുന്ന വിവരം ചോര്‍ത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ തനിച്ചാകാതിരിക്കാനാണ് സഹായിയെയും ഒപ്പം കൂട്ടിയിരുന്നത്.
അതേസമയം കേസില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുഴല്‍ പണ ക്കേസില്‍ അറസ്റ്റിലായ പ്രതി മാര്‍ട്ടിനുമായി ബന്ധമുള്ള രണ്ട് പോലീസുകാരെ ഇതിനോടകം സസ്‌പെന്റ് ചെയ്തു. ഇതിനിടെയാണ് ഒന്‍പതാം പ്രതിയുടെ വീട്ടില്‍ നിന്നും കവര്‍ച്ചാ പണം കണ്ടെടുക്കുന്നത്. കഞ്ചാവ് കേസ് ഒത്തു തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ കേസിലാണ് ഒരു പൊലീസുകാരനെ കൂടി സസ്‌പെന്‍ഡ് ചെയ്തത്. ഇരിങ്ങാലക്കുട സ്റ്റേഷനിലെ വൈശാഖ് രാജിനെ ആണ് റൂറല്‍ എസ്.പി സസ്പെന്‍ഡ് ചെയ്തത്.
ഇതേ കേസില്‍ സിവില്‍ പോലീസ് ഓഫീസര്‍ അനൂപ് ലാലിനെ യും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുഴല്‍പ്പണ കേസിലെ പ്രതിയായ മാര്‍ട്ടിനില്‍ നിന്നാണ് ഇവര്‍ പണം വാങ്ങിയത്. കൂടുതല്‍ പൊലീസുകാര്‍ക്ക് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നുള്ള വിവരമാണ് ഇതിലൂടെ ലഭിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.