Home

ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന സംഭവം: റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെന്ന് മന്ത്രി

പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണ സംഭവത്തില്‍ പരിശോധ നാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

കാസര്‍കോട് : പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണ സംഭവത്തില്‍ പരിശോധ നാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറി യിച്ചു. ദേശീയപാത നിര്‍മ്മാണം ആയതിനാല്‍ സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ല എ ന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.കജഇ 336, 338, ഗജ 118 വകുപ്പുകള്‍ പ്രകാരമാണ് കേസ്.മനുഷ്യ ജീവന് അപകടം വരുന്ന രീതിയില്‍ പ്രവര്‍ത്തികള്‍ നടത്തിയതിന് അട ക്കമാണ് കേസ്. ഇന്ന് പുലര്‍ച്ചെ 4നാണ് നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ ന്നത്.

അടിപ്പാതയുടെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് കഴിഞ്ഞ ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. കോണ്‍ ക്രീറ്റ് ചെയ്യാനായി നല്‍കിയ ചെറു തൂണുകള്‍ക്ക് ബലമില്ലാത്തത് കൊണ്ടെന്ന് അടിപ്പാത തകര്‍ന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ തൂണുകള്‍ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്. രാത്രിയും പകലും പ്രവൃത്തികള്‍ നടന്നുവരികയായിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപ ടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു

മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതര്‍ അന്വേ ഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളിക്ക് പരുക്കേറ്റത് ഗുരുതരമല്ല. അതിഥി തൊഴിലാളി സോനുവിനാണ് പരിക്കേറ്റത്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.