ദുബായ് : 53–ാം ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ. ദേശീയ പതാകയുടെ നിറം പൂശി രാജ്യത്തെ കെട്ടിടങ്ങളും നിരത്തുകളുമെല്ലാം ആഘോഷത്തിന് ഒരുങ്ങി. ഇന്നുമുതൽ അവധി തുടങ്ങുന്നതിനാൽ ഓഫിസുകളിലെ ആഘോഷങ്ങൾ ഇന്നലെ പൂർത്തിയായി. മലയാളികൾ അടക്കമുള്ളവർ ഇമറാത്തി വസ്ത്രങ്ങൾ അണിഞ്ഞ് ആഘോഷത്തിന്റെ ഭാഗമായി. 1971ൽ ഏഴ് എമിറേറ്റുകൾ കൈകോർത്ത് യുഎഇ എന്ന രാജ്യം നിലവിൽ വന്നതിന്റെ ആഘോഷം ഈ വർഷം മുതൽ ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് അറിയപ്പെടുക. ഡിസംബർ 2ന് ആണ് ദേശീയ ദിനം.
ഡിസംബർ 3 വരെയാണ് അവധി . 2, 3 തീയതികളിൽ സ്വകാര്യ മേഖലയ്ക്കും അവധിയാണ്. പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇന്നുമുതൽ ചൊവ്വാഴ്ച വരെ ലഭിക്കില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിങ് ലഭിക്കും. ഫലത്തിൽ നാളെ മുതൽ പാർക്കിങ് സൗജന്യമാണ്. ഡു മൊബൈൽ കണക്‌ഷൻ ഉള്ളവർക്ക് 7 ദിവസത്തേക്ക് 53 ജിബി സൗജന്യ ഡേറ്റ ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ദുബായിലെ ജുമൈറ ബീച്ച് 2, 3, ഉംസുഖീം 1, 2 ബീച്ചുകളിൽ ഈ ദിവസങ്ങളിൽ കുടുംബങ്ങൾക്കു മാത്രമാണ് പ്രവേശനം.
സബീൽ, അൽ സഫ, മംസാർ, മുഷ്റിഫ് എന്നീ പാർക്കുകൾ രാവിലെ 8 മുതൽ രാത്രി 11വരെ തുറക്കും. ഗ്ലോബൽ വില്ലേജിൽ ചൊവ്വാഴ്ച വരെ രാത്രി 9ന് വെടിക്കെട്ട് ഉണ്ടാകും. ബ്ലൂവാട്ടേഴ്സ്, ദ് ബീച്ച്, ജെബിആർ എന്നിവിടങ്ങളിൽ ഒന്നിന് രാത്രി 8നും ഹത്തയിൽ 2ന് രാത്രി 8നും ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ 2ന് രാത്രി 9.10നും അൽ സീഫിൽ 3ന് രാത്രി 9നും റിവർ ലാൻഡ് ദുബായ് പാർക്സ് ആൻഡ് റിസോർട്സിൽ ഒന്ന്, രണ്ട് തീയതികളിൽ രാത്രി 7നും 9.30നും വെടിക്കെട്ട് ഉണ്ടായിരിക്കും.
വെടിക്കെട്ടും സമയവും
അബുദാബിയിൽ യാസ് ബേ വാട്ടർ ഫ്രണ്ടിൽ 2ന് രാത്രി 9ന്, യാസ് മറീന സർക്കീറ്റിൽ 2ന് രാത്രി 9ന്, അൽ മര്യാ ഐലൻഡിൽ 2, 3 തീയതികളിൽ രാത്രി 9ന്, ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ 1, 2, 3 തീയതികളിൽ, അൽ ഐനിൽ മദർ ഓഫ് ദ് നേഷൻ ഫെസ്റ്റിവലിൽ 1, 2 തീയതികളിൽ. ഉമ്മുൽഖുവൈൻ അൽഖോർ വാട്ടർ ഫ്രണ്ടിൽ 2ന് രാത്രി 7ന്. യുഎഇയുടെ ഔദ്യോഗിക ദേശീയ ദിനാഘോഷ പരിപാടികൾ ഈ വർഷം അൽഐനിലാണ്. ഇവിടെ എല്ലാവർക്കും പ്രവേശനമില്ല. 2ന് വൈകിട്ട് 6.15ന് ആഘോഷം തുടങ്ങും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.