ദോഹ: പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി അധ്യക്ഷനായി ദേശീയ ആസൂത്രണ കൗൺസിൽ രൂപവത്കരിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. 2024ലെ 14ാം നമ്പർ ഉത്തരവിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ദേശീയ ആസൂത്രണ കൗൺസിൽ രൂപവത്കരിക്കാൻ നിർദേശം നൽകിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ആൽഥാനി ഉപാധ്യക്ഷനാകും. വിവിധ വകുപ്പുകളിലെ മന്ത്രിമാരും സഹമന്ത്രിമാരും അടക്കം 10 പേർ ദേശീയ ആസൂത്രണ കൗൺസിൽ അംഗങ്ങളായിരിക്കും. അലി ബിൻ അഹ്മദ് അൽ കുവാരി (ധനകാര്യ മന്ത്രി), ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ (പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രി), സഅദ് ബിൻ ഷെരിദ അൽ കഅബി (ഊർജകാര്യ സഹമന്ത്രി), ഡോ. അലി ബിൻ സ്മൈഖ് അൽ മർറി (തൊഴിൽ മന്ത്രി), മുഹമ്മദ് ബിൻ അലി അൽ മന്നാഇ (ഐ.ടി, വിവര സാങ്കേതിക മന്ത്രി), ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി (കാബിനറ്റ് കാര്യ സഹമന്ത്രി), അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ (മുനിസിപ്പാലിറ്റി വകുപ്പ്), ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസം), ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി (വാണിജ്യ, വ്യവസായം), അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ (ദേശീയ ആസൂത്രണ കൗൺസിൽ സെക്രട്ടറി ജനറൽ) എന്നിവരാണ് അംഗങ്ങളാവുക. കൗൺസിൽ അധ്യക്ഷനെന്ന നിലക്ക് പ്രധാനമന്ത്രിക്ക് മറ്റ് ബന്ധപ്പെട്ട പ്രതിനിധികൾക്ക് അംഗത്വം നൽകാം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു പിന്നാലെ കൗൺസിൽ പ്രാബല്യത്തിൽ വരും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.