ദോഹ: മൂന്നാമത് ദേശീയ ആരോഗ്യനയം പൊതുജനങ്ങളിലെത്തിക്കുന്നതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയാണ് ഒൺലൈൻ പ്ലാറ്റ്ഫോം സജ്ജമാക്കിയത്. പുതിയ ആരോഗ്യ നയത്തിന്റെ ലക്ഷ്യങ്ങളും ഭാവി കാഴ്ചപ്പാടുകളും പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ് ഒൺലൈൻ പ്ലാറ്റ്ഫോം വഴി ലക്ഷ്യമിടുന്നത്. ആരോഗ്യ നയത്തിന്റെ ലക്ഷ്യങ്ങളെയും അതിന്റെ പ്രധാന ഘടകങ്ങളെയും കുറിച്ച് വിശദ വിവരണം പോർട്ടലിലുണ്ട്.
മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും, സേവന വിതരണത്തിലെ മികവും രോഗിയുടെ അനുഭവവും, ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത എന്നിവയാണ് പുതിയ ആരോഗ്യ നയത്തിലെ പ്രധാന മുൻഗണനകൾ. ആരോഗ്യ നയത്തിന്റെ സുതാര്യത വർധിപ്പിക്കുന്നതിനും സാമൂഹിക ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമഫലമാണ് ഒൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രിയുടെ കമ്യൂണിക്കേഷൻ ഉപദേഷ്ടാവും ഹെൽത്ത് കെയർ കമ്യൂണിക്കേഷൻ ഉന്നതാധികാര സമിതി അധ്യക്ഷനുമായ അലി അബ്ദുല്ല അൽ ഖാതിർ പറഞ്ഞു.
ആരോഗ്യ നയത്തിന്റെ പ്രാധാന്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിലും ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലുള്ള പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുമെന്നും അൽ ഖാതിർ ചൂണ്ടിക്കാട്ടി. 2024-2030 വർഷത്തെ നയത്തിന്റെ വിവിധ ഘടകങ്ങളും വസ്തുതകളും സുഗമമായി കണ്ടെത്താനും അതിന്റെ ലക്ഷ്യങ്ങളെയും മുൻഗണനകളെയും കുറിച്ച് കൂടുതലറിയാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. മുൻ ആരോഗ്യ നയത്തിന്റെ (2018-2022) നേട്ടങ്ങളും പ്ലാറ്റ്ഫോമിലുണ്ട്.
അവയുടെ തുടർച്ചയായി പുതിയ ആരോഗ്യനയം അഭിമുഖീകരിക്കേണ്ട വെല്ലുവിളികളുടെ രൂപരേഖയും ഒൺലൈൻ പോർട്ടലിൽ നൽകിയിട്ടുണ്ട്. എല്ലാവർക്കും ആരോഗ്യം’ എന്ന പ്രമേയവുമായാണ് ഏഴു വർഷത്തെ പുതിയ ഹെൽത്ത് സ്ട്രാറ്റജി ഖത്തർ അവതരിപ്പിച്ചത്. ജനങ്ങളുടെ ആരോഗ്യം, ആരോഗ്യ സേവനങ്ങളുടെ ലഭ്യത, ആരോഗ്യ സംവിധാനങ്ങളുടെ മികവ് എന്നിവയിലൂന്നിയാണ് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.