India

ദേശീയ അധ്യാപക അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. കോവിഡ്  കാലത്ത് ഡിജിറ്റൽ അധ്യയനം  നടത്തുന്ന അധ്യാപകർക്ക്  അഭിനന്ദനം .

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്  അധ്യാപക അവാർഡുകൾ സമ്മാനിച്ചു.ഇത്  ആദ്യമായി ഓൺലൈൻ ആയി  നടത്തിയ പരിപാടിയിൽ  47 അധ്യാപകർക്കാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്. പുരസ്കാര ജേതാക്കളായ അധ്യാപകരെ അഭിനന്ദിച്ച രാഷ്ട്രപതി, സ്കൂൾ വിദ്യാഭ്യാസത്തിന്റെ  ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്  അധ്യാപകർ സ്വീകരിച്ച നടപടികളെ പ്രശംസിച്ചു. ദേശീയ പുരസ്കാര ജേതാക്കളിൽ  40 ശതമാനവും സ്ത്രീകളാണെന്നും വിദ്യാഭ്യാസ പ്രവർത്തകർ എന്ന നിലയിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്ര തന്ത്രജ്ഞനും ദീർഘ ദർശിയും  മികച്ച അധ്യാപകനും ആയിരുന്നു മുൻ രാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണൻ എന്ന്, അദ്ദേഹത്തിന് ആദരം അർപ്പിച്ചു കൊണ്ട് ശ്രീ കോവിന്ദ്  പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിക്കുന്നതിനും ഒപ്പം  രാജ്യത്തെ അധ്യാപക സമൂഹത്തെ ആദരിക്കുന്നതിനുമാണ്  ഡോക്ടർ എസ് രാധാകൃഷ്ണന്റെ  ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നത്. കുട്ടികളുടെ ജീവിതത്തോടുള്ള അധ്യാപകരുടെ പ്രതിബദ്ധതയ്ക്കും  പരമോന്നത സംഭാവനകൾക്കും  ആദരം അർപ്പിക്കാനുള്ള അവസരമാണിത്. ഏതൊരു വിദ്യാലയത്തിന്റെയും  അടിത്തറ എന്നത് അധ്യാപകരുടെ പ്രതിബദ്ധതയാണ്. കുട്ടികളുടെ അറിവും സ്വഭാവവും രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അധ്യാപകരാണ് യഥാർത്ഥ രാഷ്ട്ര  നിർമാതാക്കൾ എന്ന്  രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
കോവിഡ്  മഹാമാരി പോലെയുള്ള പ്രതിസന്ധി കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യം വ്യക്തമാക്കിയ ശ്രീ കോവിന്ദ്  കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ നമ്മുടെ അധ്യാപകർഈ  സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതായി  ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അധ്യായന രീതിയിലേക്ക് മാറിയ അധ്യാപകരുടെ നൈപുണ്യത്തെ  പ്രശംസിച്ച അദ്ദേഹം എല്ലാ അധ്യാപകരും  തങ്ങളുടെ ഡിജിറ്റൽ നൈപുണ്യം  പുതുക്കുകയും വർദ്ധിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. പുതിയ പാഠ്യപദ്ധതി യിലേക്ക് കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്നതിന് രക്ഷിതാക്കൾ അധ്യാപകരോട്  ചേർന്ന് പ്രവർത്തികക്കേണ്ട  കാലഘട്ടമാണിത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചില മേഖലയിലെ ഡിജിറ്റൽ വിടവ് ചൂണ്ടിക്കാട്ടിയ  അദ്ദേഹം വിദൂര മേഖലയിലെയും ഗോത്രവിഭാഗത്തിലെയും  കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസo സാധ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കുട്ടികളെ ഭാവിയിലെ ആവശ്യത്തിനായി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ തൽപ്പരകക്ഷികളുടെ അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചത്. നയത്തിന്റെ വിജയകരവും ഫലപ്രദവുമായ നടത്തിപ്പിന് അധ്യാപകർ പ്രധാന പങ്ക് വഹിക്കണം. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് അധ്യാപകരെ മത്സരക്ഷമം ആക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും  രാഷ്ട്രപതി പറഞ്ഞു.
കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ  നിഷാങ്ക് സ്വാഗത പ്രസംഗവും വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രെ  കൃതജ്ഞതയും രേഖപ്പെടുത്തി.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.