ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ വീഴ്ച വരുത്തിയതായി പാര്‍ട്ടി അന്വേ ഷണ കമ്മീഷന്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി
തിരുവനന്തപുരം : ദേവികുളം മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എസ് രാജേന്ദ്രനെ സിപി എം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജേന്ദ്രന് എതിരായ നടപടിക്കു ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍.
ദേവികുളം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്ന അഡ്വ. എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്ര മിച്ചെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പു റത്താക്കണമെന്ന് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല. പ്രചാരണങ്ങളില്‍ നി ന്നും വിട്ടു നിന്ന രാജേന്ദ്രന്‍, ദേവികുളത്ത് ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെ യ്തതായി കമ്മീഷന്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാ ണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍. രണ്ടംഗ സമിതിയാണ് രാജോന്ദ്രനെതിരായ പ രാതികള്‍ അന്വേഷിച്ചത്.
പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗങ്ങള്‍ നടത്തുകയും വോട്ട് നല്‍കരുതെന്ന് ചിലരോട് പറഞ്ഞെന്നു മുള്ള ആരോപണങ്ങളാണ് രാജേന്ദ്രന് എതിരെ ഉയര്‍ന്നിരുന്നത്. ബ്രാഞ്ച് തലം മുതലുള്ള പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന് എതിരെ പരാതി നല്‍കിയിരുന്നു. അതേ സമയം ഒരു പാര്‍ട്ടി സമ്മേളനത്തിലും രാജേന്ദ്രന്‍ പങ്കെടുക്കാതിരുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
കമ്മീഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. എന്നാല്‍ മറുപടി നല്‍കാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും രാ ജേന്ദ്രന്‍ വിട്ടുനില്‍ക്കുകയും ചെയ്തു. സ്വന്തം നാട് ഉള്‍പ്പെടുന്ന മൂന്നാര്‍ ഏരിയാ സമ്മേളനത്തിലും രാജേ ന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.
സസ്പെന്‍ഷന്‍ നടപടി മൂന്നാര്‍ ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നടപടി തന്നെ അറിയിച്ചി ട്ടില്ലെന്നായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം. ജാതിയുടെ ഭാഗമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനി ല്ലെന്ന് താന്‍ നേരത്തെ അറിയിച്ചതാണ്. പാര്‍ട്ടി നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുന്നു. ഉപദ്രവിക്കരു തെന്ന് അഭ്യര്‍ഥിച്ചിരുന്നു. ആശയം കൊണ്ടുനടക്കുന്നവരെല്ലാം പാര്‍ട്ടി അംഗങ്ങളല്ലല്ലോ. തന്റെ പ്രവര്‍ ത്തന ശൈലിയും പെട്ടെന്ന് മാറുന്നതല്ല. എന്നും പാര്‍ട്ടിക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം വ്യ ക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.