അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണ മെന്ന രാജയുടെ അഭിഭാഷകരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയെ ങ്കിലും അതുവരെ ഒന്നും നടക്കാനില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎമ്മിലെ എ രാ ജ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ 28ലേക്ക് മാറ്റി. ജസ്റ്റിസ് സുധാന്‍ഷു ധൂ ലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക.
അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ അ ഭിഭാഷകരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത യുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതുവരെ ഒന്നും നടക്കാനില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയ തെന്ന് രാജയുടെ അഭിഭാഷകര്‍ വാദിച്ചു.
താന്‍ ഹിന്ദു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്നും പൂര്‍വികര്‍ 1950ന് മുമ്പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും രാജ ചൂണ്ടിക്കാട്ടി.രാജ ഹിന്ദു പട്ടികജാതിക്കാരനല്ലെന്നും, ക്രിസ്തുമതത്തി ലേക്ക് പരിവര്‍ത്തനം ചെയ്ത ആളാണെന്നുമാണ് ഹര്‍ജിക്കാരനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാ റിന്റെ ആരോപണം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി യെങ്കിലും അതുവരെ ഒന്നും നടക്കാനില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് രാജയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥും അഭിഭാഷകന്‍ ജി പ്രകാശും വാദിച്ചു. എന്നാല്‍ യഥാര്‍ത്ഥ മതം സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മറച്ചുവച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡി. കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അല്‍ജോ കെ ജോസഫ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്ന ഡി കുമാറിന്റെ ഹര്‍ജി അംഗീകരിച്ചാണ് ദേവി കുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തി ല്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം.
പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ്‌ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും ഹര്‍ജിയില്‍ കു മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജയുടെ വിവാഹം ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെന്നും ഡി കുമാര്‍ കോടതിയില്‍ വ്യക്ത മാക്കി. കുമാറിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ദേവികുളം തെര ഞ്ഞെടുപ്പ് റദ്ദാക്കിയത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.