ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. ഒരു വര്‍ഷ ത്തേക്ക് പാര്‍ട്ടിയി ല്‍ നിന്നും പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കി. ര ണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് നേരത്തെ ക ണ്ടെത്തിയിരുന്നു. അന്തിമ തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു
തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന ദേവികുളം മുന്‍ എംഎല്‍ എയും മുതിര്‍ന്ന നേതാവുമായ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ. രണ്ടം ഗ കമ്മീഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു വ ര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ശുപാര്‍ശ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് കൈമാറി.
ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി എന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല. പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന രാജേന്ദ്രന്‍, ദേവികുള ത്ത് ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കമ്മീഷന്‍ കണ്ടെത്തി.
കമ്മീഷന്‍ കണ്ടെത്തിലിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടി. എന്നാല്‍ മറുപടി നല്‍കാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. നിലവില്‍ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് എസ് രാജേന്ദ്രന്‍, പാര്‍ട്ടി സമ്മേളനങ്ങളിലും സ്വന്തം നാട് ഉള്‍പ്പെടുന്ന മൂന്നാര്‍ ഏരിയാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല.
തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു രാജേന്ദ്രനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അഡ്വ.എ രാജക്കെതിരെ രാജേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു എന്നായിരു ന്നു പ്രധാന ആരോപണം.
അതിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. വോട്ട് മറിക്കാന്‍ രാ ജേന്ദ്രന്റെ ഭാഗത്തു നിന്നും പല ശ്രമങ്ങളും ഉണ്ടായെന്നും പാര്‍ട്ടി കണ്ടെത്തിയിരുന്നു. ദേവികുളം മണ്ഡല ത്തില്‍ കുറഞ്ഞത് 10000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തില്‍ രാജ ജയിക്കുമെന്നായിരുന്നു സിപി എം ജില്ലാ നേതൃത്വത്തിന്റെ ക ണക്കുകൂട്ടല്‍.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നെന്ന ആരോപണം ശക്തമായതോടെയാണ് രാജേന്ദ്രനും പാര്‍ട്ടി നേതൃത്വവുമായുള്ള അസ്വാരസ്യം ശക്ത മായ ത്.
രാജേന്ദ്രന് എല്ലാം നല്‍കിയത് പാര്‍ട്ടിയാണ്,
പണികിട്ടുമെന്ന് എം എം മണിയുടെ മുന്നറിയിപ്പ്
രാജേന്ദ്രനെപോലുള്ളവര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്നമില്ലെന്നും രാജേന്ദ്രന് എല്ലാം നല്‍കിയ ത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂര്‍ ഏ രിയ സമ്മേളനത്തി ല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം എം മണി തുറന്നടിച്ചിരുന്നു.
ദേവികുളത്തു നിന്നും മൂന്നു തവണയായി 15 വര്‍ഷം രാജേന്ദ്രന്‍ എംഎല്‍എയായിരുന്നിട്ടുണ്ട്. അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗമായ രാജേ ന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്നും ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി എം എം മണി പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് വീണ്ടും മല്‍സരിക്കാന്‍ ആഗ്രഹം പ്ര കടിപ്പിച്ചി രുന്നു.എന്നാല്‍ രണ്ടു തവണയില്‍ കൂടുതല്‍ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന തീരുമാനം ദേവികുളത്തും നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതാണ് രാജേന്ദ്രന്‍ പാര്‍ട്ടിയോട് ഇട യാന്‍ കാരണമായി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.