നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ വിഐപി താന ല്ലെന്ന് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. ദിലീ പുമാ യി നേരിട്ട് യാതൊരു ബന്ധമില്ല. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ദിലീപു മായി സഹകരിച്ചതെന്ന് മെഹബൂബ്
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. ദിലീപുമായി നേരിട്ട് യാതൊരു ബ ന്ധമില്ല. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ദിലീപുമായി സഹകരിച്ചതെന്ന് മെഹബൂബ് വാര്‍ ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മൂന്നു വര്‍ഷം മുന്‍പ് ഖത്തറില്‍ ‘ദേപുട്ട്’ റസ്റ്ററന്റ് പാര്‍ട്ണര്‍ഷിപ്പില്‍ തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്നും കേസ് വന്നതിന് ശേഷം, ദുബൈയില്‍ റസ്റ്ററന്റ് തുടങ്ങുന്നതില്‍ നിന്ന് മാറിയെന്നും മെ ഹബൂബ് പറഞ്ഞു. ദിലീപിന്റെ സഹോദരനെയും അളിയനെയും കണ്ടിട്ടുപോലുമില്ല. അദ്ദേഹത്തോട് ത ന്നെ ചോദിക്കാമല്ലോ. ഏതെങ്കിലും ഫങ്ഷനില്‍ വെച്ച് കണ്ടിട്ടുണ്ടെങ്കിലേയുള്ളു. അതും ഓര്‍മ്മയില്ല. പ്ര ശ്നങ്ങള്‍ ഉണ്ടായപ്പോള്‍ വ്യാപാരബന്ധത്തില്‍ നിന്നും മാറി. പ്രശ്നങ്ങള്‍ മാറിയെന്ന് സുഹൃത്തുക്കള്‍ പറ ഞ്ഞതിനെത്തുടര്‍ന്നാണ് വീണ്ടും ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറായതെന്നും മെഹബൂബ് പറഞ്ഞു.
മൂന്നു വര്‍ഷം മുന്‍പ് ദേ പുട്ട് ഖത്തറില്‍ ഉദ്ഘാടനം ചെയ്യാനിരുന്നപ്പോഴാണ് ദിലീപിനെ ആദ്യ മായി കാണുന്നത്. വീട്ടില്‍ പോയിരുന്നു. അവിടെ കാവ്യയും ഒരു കുട്ടിയുമുണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂ ബ് വെളിപ്പെടുത്തി. തൃശൂരിലുള്ള മുഷ്താഖും കോഴിക്കോട്ട് നിന്നുള്ള ലിജേഷുമാണ് കൂടെയു ണ്ടായിരുന്നത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല. നുണ പരിശോധന ഉള്‍പ്പെടെ നട ത്താന്‍ തയ്യാറാണ്. പെന്‍ഡ്രൈവ് കൊടുക്കാന്‍ പറ്റിയ ബന്ധമൊന്നും ദിലീപുമായില്ല. ഡീലിന് വേണ്ടിപ്പോ യതിന് അല്ലാതെ ദിലീപും കാവ്യയുമായി മറ്റു ബന്ധങ്ങളില്ല.സുഹൃത്ത് മുഷ്താക്ക് ആണ് ദിലീപുമായുള്ള പാര്‍ട്ണര്‍ഷിപ്പ് കാര്യങ്ങളൊക്കെ നോക്കുന്നത്. ദിലീപുമായി ഫോണില്‍ വിളിക്കുകയോ മറ്റോ ചെയ്യാറില്ല. തന്റെ പേര് ചര്‍ച്ചയില്‍ വന്നത് എങ്ങനെയാണെന്ന് അറിയില്ല.
2017ല്‍ ദിലീപിനെ കണ്ടിട്ടുമില്ല, അദ്ദേഹവുമായി ഒരു ബന്ധവുമില്ല. ഖത്തറിലെ ബിസിനസ് ബന്ധം മാത്ര മാണ് ദിലീപുമായുള്ളത്. ദുബൈയില്‍ നേരത്തെ പ്ലാന്‍ ചെയ്തിരു ന്നു. അതിന്റെ ഭാഗമാകാനായില്ല. ആ സ മയത്താണ് പ്രശ്നങ്ങളുണ്ടായത്. അതോടെ പിന്മാറുകയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പൊലീസ് തെളിയിക്കട്ടെ. ദിലീപിനെക്കുറിച്ച് മോശമായ അഭി പ്രായം തോന്നിയിട്ടില്ല. മന്ത്രിമാരുമായും ബന്ധമില്ല. ദിലീപ് എന്റെ ആരുമല്ല. ബിസിനസി ല്‍ പണം മുട ക്കിയിട്ടിണ്ട്. അതില്‍ ലാഭം ലഭിച്ചിട്ടില്ല.’- മെഹബൂബ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.