ദുരൂഹ മരണങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ സംസ്ഥാന പൊലീസ് മേധാ വി അനില്‍കാന്ത് നിര്‍ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം ന ല്‍കിയത്
തിരുവനന്തപുരം : ദുരൂഹ മരണങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ സംസ്ഥാന പൊലീസ് മേധാ വി അനില്‍കാന്ത് നിര്‍ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൊലപാ തകം, അസ്വാഭാവിക മരണം,ബലാത്സംഗം എന്നിവയിലാണ് നിര്‍ദേശം ബാധകമാവുക. തുടക്കത്തില്‍ ഡിഎന്‍എ പരിശോധന നട ത്താത്തത് പിന്നീട് അന്വേഷണത്തെ ബാധിക്കും.
ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ലൈംഗികാതി ക്രമ കേസുകളില്‍ ആരോഗ്യ പരിശോധനയും ദുരൂഹ മരണങ്ങളിലും കൊലപാതകങ്ങളിലും മൃതദേഹ പരിശോധനയും നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടാകുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കള്‍ ഡി എന്‍ എ പരിശോധനക്ക് അയക്കു കയോ ഇക്കാര്യം സയന്റിഫിക് ഓഫീസര്‍മാരോട് ആവശ്യപ്പെടുകയോ ചെയ്യാതിരിക്കുന്നത് വലിയ വീഴ്ചയാ ണ്. ഇത് പിന്നീട് പരിശോധനകള്‍ ആവശ്യമായി വരുമ്പോള്‍ സാമ്പിളുകള്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടാ ക്കും. ഇതൊക്കെ കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടി സ്ഥാനത്തിലാണ് പൊലീസ് മേധാവിയുടെ നിര്‍ദേശം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.