സന്നദ്ധ സേന വോളണ്ടിയർമാർക്കുള്ള ഓൺലൈൻ പരിശീലനത്തിന് തുടക്കമായി. ആദ്യ ബാച്ച് പരിശീലന പരിപാടിയെ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, സന്നദ്ധ സേന ഡയറക്ടർ അമിത് മീണ എന്നിവർ അഭിസംബോധന ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരിശീലനമാണ് നൽകുന്നത്. www.sannadhasena.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പരിശീലനത്തിനാവശ്യമായ സമയം തെരഞ്ഞെടുക്കാം. ആദ്യഘട്ടത്തിൽ പ്രീ മൺസൂൺ പരിശീലനം 20,000 പേർക്ക് നൽകും.
ആഗസ്റ്റ് മാസത്തോടെ രജിസ്റ്റർ ചെയ്ത മൂന്നര ലക്ഷം വോളണ്ടിയർമാർക്കും പരിശീലനം നൽകാൻ സാധിക്കുന്ന രീതിയിൽ സജ്ജീകരണം പൂർത്തിയായിട്ടുണ്ട്. ദുരന്തനിവാരണ മേഖലയിലെ വിദഗ്ദ്ധരുടെ വീഡിയോ പ്രേസന്റെഷനുകൾ പരിശീലനത്തിനായി തയാറാക്കിയിട്ടുണ്ട്. സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ്, സിഡിറ്റ് എന്നീ സ്ഥാപനങ്ങൾ സഹകരിച്ചാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും.
നിലവിലെ കണക്കനുസരിച്ച് 3,55,572 വോളന്റിയർമാർ സാമൂഹിക സന്നദ്ധ സേനയിൽ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 2,78,465 പുരുഷൻമാരും, 77,050 സ്ത്രീകളും, 57 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇതിനകം 62,000 സന്നദ്ധ സേന വോളന്റീയർമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 100 പേർക്ക് ഒരു സന്നദ്ധ സേന വോളണ്ടിയർ എന്ന തോതിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.